ആ ലോഡ്ജ് ഒഴികെ ബാക്കിയെല്ലാം ആര്‍ട്ട്; ഒരപകടം വന്നാല്‍ ഓടി മാറാന്‍ പോലും പറ്റാത്ത ഇടം: ദിന്‍ജിത്ത്
Movie Day
ആ ലോഡ്ജ് ഒഴികെ ബാക്കിയെല്ലാം ആര്‍ട്ട്; ഒരപകടം വന്നാല്‍ ഓടി മാറാന്‍ പോലും പറ്റാത്ത ഇടം: ദിന്‍ജിത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 26th November 2025, 11:55 am

അതിഗംഭീര വിഷ്വല്‍ കൊണ്ടും പ്രമേയം കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടുമെല്ലാം ഈ വര്‍ഷത്തെ മികച്ച സിനിമകളില്‍ ഒന്നായി മാറിയിരിക്കുകയാണ് ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത എക്കോ. ബാഹുല്‍ രമേശ് തിരക്കഥയും ഛായാഗ്രഹണവും നിര്‍വഹിച്ച ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കും എത്രയോ മുകളില്‍ പോയെന്നാണ് വിലയിത്തപ്പെടുത്തുന്നത്.

എക്കോയുടെ ചിത്രീകരണത്തെ കുറിച്ചും ആര്‍ട്ടിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ ദിന്‍ജിത്ത്. ചിത്രത്തില്‍ കാണിക്കുന്ന ലോഡ്ജ് ഒഴികെ ബാക്കിയെല്ലാം ആര്‍ട്ട് ആണെന്നായിരുന്നു ദിന്‍ജിത്ത് മൂവി വേള്‍ഡ് ഒറിജിനല്‍സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

അതുപോലെ ഒരുപാട് റിസ്‌കെടുത്ത് ചിത്രീകരിച്ച ചില സ്ഥലങ്ങളെ കുറിച്ചും അഭിമുഖത്തില്‍ ദിന്‍ജിത്ത് സംസാരിച്ചു.

‘സിനിമയിലെ ആര്‍ട്ടിനെ കുറിച്ച് പറഞ്ഞാല്‍ ഒറ്റവാക്കില്‍ ആ ലോഡ്ജ് ഒഴികെ ബാക്കിയെല്ലാം ആര്‍ട്ടാണ്. സജീഷിനാണ് അതിന്റെ എല്ലാ ക്രഡിറ്റും. അന്നത്തെ ഒരു പിരീഡില്‍ ഉള്ള കണ്‍സ്ട്രക്ഷന്‍ വേണം.

മലയുടെ മുകളില്‍ ഒരു വീട് കൊണ്ടുവരാന്‍ പാടാണ്. അങ്ങനെ ഒരു വീടൊന്നും നമുക്ക് കിട്ടില്ല. ഞങ്ങള്‍ കുറച്ച് ഡിസ്‌ക്രിപ്ഷന്‍ കൊടുത്തിരുന്നു. കുര്യച്ചന്റെ വീട് ഏത് രീതിയില്‍ ഉള്ളതാവണം എന്ന് പറഞ്ഞു കൊടുത്തു.

Eko Movie theatre Poster

വലിയ പോഷ് ആവരുത്. ഒരു ഇന്റര്‍മീഡിയറ്റ് കണ്‍സ്ട്രക്ഷന്‍ സ്‌റ്റൈല്‍ ആകണമെന്ന് പറഞ്ഞു. ഇങ്ങനെ ഒരു ടെറെയ്‌ന് മുകളില്‍ ആകുമ്പോള്‍ വേണ്ട പ്രത്യേകതങ്ങള്‍ എന്തെല്ലാമാണെന്നത് പറഞ്ഞു. അതില്‍ നിന്നും ഉണ്ടായി വന്ന ഒരു ഡിസൈന്‍ ആണ്,’ ദിന്‍ജിത്ത് പറഞ്ഞു.

സിനിമയുടെ ഷൂട്ടിലുടനീളം അപകട സാധ്യതകള്‍ ഉണ്ട്. വിനീതേട്ടനെ ആയാലും അശോകേട്ടനെ ആയാലും ചില സീനുകളിലൊക്കെ അവര്‍ നില്‍ക്കുന്ന ഏരിയ ഉണ്ടല്ലോ. വലിയ മലകളുടെയൊക്കെ വൈഡ് ഷോട്ട് വരുന്ന സീനുകള്‍.

അവിടെയൊന്നും വെള്ളം കയറിക്കഴിഞ്ഞാല്‍ നമുക്ക് പെട്ടെന്ന് ഓടി ഒരു കരയ്ക്ക് കയറാന്‍ പറ്റില്ല. ഒരു ചാനലിലൂടെ വെള്ളം പോയ്‌ക്കൊണ്ടിരിക്കുന്നുണ്ട്. ഒരു പാറ കഴിഞ്ഞ് ചാടിയിട്ട് വേണം അടുത്ത പാറയിലേക്ക് പോകാന്‍. വെള്ളം വന്ന് കഴിഞ്ഞാല്‍ ഓടി രക്ഷപ്പെടാന്‍ കഴിയില്ല.

വിനീതേട്ടന്‍ കുറച്ച് സീനിയര്‍ ആയതുകൊണ്ട് അദ്ദേഹം ഇടയ്ക്ക് ദിന്‍ജിത്തേ, ശ്രദ്ധിക്കണേ എന്ന് പറയും. അപകടം വന്നാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ല.

പിന്നെ ഒരു കാര്യം എന്നാല്‍ അവിടെ ഉള്ളവര്‍ മഴയോ മറ്റോ മുകൡ പെയ്തു തുടങ്ങുമ്പോള്‍ നമുക്ക് ഇന്‍ഫര്‍മേഷന്‍ പാസ് ചെയ്യും. ഇങ്ങനെ വെള്ളം വരുന്നുണ്ട് മഴ വരുന്നുണ്ട് എന്ന് അവര്‍ പറയും. അവിടെ ഇനി ഇരിക്കാന്‍ പാടില്ല എന്ന് പറയുമ്പോള്‍ നമ്മള്‍ മാറും. പിന്നെ ഇതൊക്കെ ഒരു ധൈര്യമാണ്,’ ദിന്‍ജിത്ത് പറഞ്ഞു.

CFontent Highlight: Bahul Ramesh about Eko Movie art and Shooting Location Risk