ക്രിസ്റ്റോ ടോമി കാരണം ഞങ്ങള്‍ക്ക് മ്ലാത്തി ചേട്ടത്തിയെ കിട്ടി: ബാഹുല്‍ രമേശ്
Malayalam Cinema
ക്രിസ്റ്റോ ടോമി കാരണം ഞങ്ങള്‍ക്ക് മ്ലാത്തി ചേട്ടത്തിയെ കിട്ടി: ബാഹുല്‍ രമേശ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 3rd December 2025, 11:13 pm

ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത് ബാഹുല്‍ രമേശ് രചനയും ഛായാഗ്രഹണവും നിര്‍വഹിച്ച ചിത്രമാണ് എക്കോ. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറില്‍ എം.ആര്‍.കെ ജയറാം നിര്‍മ്മിച്ച ഈ ചിത്രം സ്റ്റുഡിയോയുടെ ആദ്യ നിര്‍മാണമാണ്.

കിഷ്‌കിന്ധാ കാണ്ഡത്തിലൂടെ ശ്രദ്ധ നേടിയ ബാഹുല്‍ രമേശ് തന്നെയാണ് എക്കോയുടെ രചയിതാവും ഛായാഗ്രാഹകനും. ഇപ്പോള്‍ എക്കോ സിനിമയില്‍ തന്റെ പെര്‍ഫോമന്‍സ് കൊണ്ട് ഏരെയും ഞെട്ടിച്ച മ്ലാത്തി ചേടത്തിയായ ബിയാന മോമിനെ കുറിച്ച് പറയുകയാണ് ബാഹുല്‍ രമേശ്. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രിസ്റ്റോ ടോമിയാണ് തനിക്ക് ബിയാന മോമിനെ സജസ്റ്റ് ചെയ്തതെന്നും .ക്രിസ്റ്റോയുടെ സുഹൃത്തിന്റെ ഡിപ്ലോമ ഫിലിമില്‍ ബിയാന അഭിനയിച്ചിട്ടുണ്ടെന്നും ബാഹുല്‍ പറയുന്നു. അങ്ങനെയാണ് ഈ സിനിമയില്‍ മ്ലാത്തി ചേട്ടത്തിയായി ബിയാനയെ തെരഞ്ഞെടുത്തതെന്നും ബഹുല്‍ പറഞ്ഞു.

‘ക്ടിങ് പ്രൊഫെഷനുമായി യാതൊരു ബന്ധവും ഇല്ലാത്ത ഒരു വ്യക്തിയാണ് ബിയാന മോമിന്‍. സെന്‍ട്രല്‍ ഗവ: ജോബുള്ള ഹൈ പൊസിഷനില്‍ ഇരിക്കുന്ന ഒരു വ്യക്തിയാണ്. റിട്ടയേര്‍ഡ് ആയിട്ടും സ്വന്തമായി രണ്ട് സ്‌കൂളും ടീച്ചിങ് പ്രൊഫക്ഷനുമായി മുന്നോട്ടു പോകുന്ന ഒരു വ്യക്തിയാണ്. മേഘാലയ കാരിയായിരുന്നിട്ടും ഞങ്ങള്‍ ചേട്ടത്തി എന്ന് തന്നെയാണ് വിളിച്ചത്,’ ബാഹുല്‍ പറയുന്നു.

ദിന്‍ജിത്ത്ബാഹുല്‍ ടീമിന്റെ മറ്റൊരു ക്ലാസ് പടമാണ് എക്കോ. മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുകളുടെ ഗണത്തിലേക്ക് കസേര ഉറപ്പിക്കുന്നുണ്ട്, എക്കോയിലൂടെ ബാഹുല്‍ രമേശ്. കിഷ്‌കിന്ധാ കാണ്ഡത്തില്‍ തുടങ്ങിയ അനിമല്‍ ട്രിളോജിയുടെ അവസാന ചാപ്റ്ററാണ് ‘എക്കോ.
ഈ ഗണത്തിലെ രണ്ടാമത്തെ ചാപ്റ്റര്‍ ‘കേരള ക്രൈം ഫയല്‍സ് സീസണ്‍ 2’ എന്ന വെബ് സീരീസ് ആയിരുന്നു.

ദിന്‍ജിത്ത് ആയതാണ് സംവിധാനം ചെയ്ത സിനിമ 25 കോടിക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കി. സന്ദീപ് പ്രദീപ് നായകനായി എത്തിയ ഈ സിനിമയില്‍ നരേന്‍, വിനീത്, ബിനു പപ്പു, സൗരവ് സച് ദേവ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.

Content Highlight: Bahul ramesh about eko movie and biana momin