എഡിറ്റര്‍
എഡിറ്റര്‍
ബാഹുബലി തമിഴ് പതിപ്പ് ഇന്റര്‍നെറ്റില്‍
എഡിറ്റര്‍
Friday 28th April 2017 9:22am

ചെന്നൈ: ബാഹുബലി തമിഴ് പതിപ്പ് ഇന്റര്‍നെറ്റില്‍. തമിഴ് പതിപ്പ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല എന്നിരിക്കെയാണ് ഇത് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്.

ഇന്നലെ രാത്രി പത്തുമണിയോടെ ബാഹുബലി തമിഴ് പതിപ്പ് തിയ്യേറ്ററുകളിലെത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ രാവിലെയായിട്ടും തമിഴ് പതിപ്പ് റിലീസ് ചെയ്യാനായിട്ടില്ല. സാങ്കേതിക പ്രശ്‌നങ്ങളാണ് റിലീസ് വൈകാനിടയാക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

എന്നാല്‍ സിനിമാ വിതരണക്കാരും നിര്‍മ്മാതാക്കളും തമ്മിലുള്ള തര്‍ക്കമാണ് റിലീസ് വൈകാന്‍ കാരണമെന്നാണ് സൂചന.


Must Read: തെരഞ്ഞെടുപ്പ് അട്ടിമറി: ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വോട്ടിങ് മെഷീന്‍ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്ന് ഹൈക്കോടതി 


തമിഴ് പതിപ്പിനു പകരം തെലുങ്ക് പതിപ്പാണ് തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെയിരിക്കെയാണ് ചിത്രത്തിന്റെ തമിഴ് പതിപ്പ് ചില വെബ്‌സൈറ്റുകള്‍ വഴി പ്രചരിക്കുന്നത്.

ഈ വെബ്‌സൈറ്റുകളുടെ പേര് പ്രചരിപ്പിക്കുന്നത് കൂടുതല്‍ ആളുകള്‍ അതിലേക്ക് കയറാന്‍ ഇടയാക്കുമെന്നതിനാല്‍ അക്കാര്യം പുറത്തുവിടരുതെന്ന് മാധ്യമങ്ങള്‍ക്ക് കര്‍ശന നിര്‍ദേശമുണ്ട്. വെബ്‌സൈറ്റ് ബ്ലോക്കു ചെയ്യാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

Advertisement