'പടക്കം പൊട്ടിച്ചോ', ജയിച്ചപ്പോള്‍; ജസ്‌ല മാടശേരിക്കെതിരെ അശ്ലീല ചുവയുള്ള മറുപടിയുമായി ഫിറോസ് കുന്നുംപറമ്പില്‍
Kerala Election 2021
'പടക്കം പൊട്ടിച്ചോ', ജയിച്ചപ്പോള്‍; ജസ്‌ല മാടശേരിക്കെതിരെ അശ്ലീല ചുവയുള്ള മറുപടിയുമായി ഫിറോസ് കുന്നുംപറമ്പില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th May 2021, 4:34 pm

മലപ്പുറം: ജസ്‌ല മാടശേരിക്കെതിരെ ഫിറോസ് കുന്നുംപറമ്പില്‍ ഫേസ്ബുക്കിലിട്ട അശ്ലീല ചുവയുള്ള കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് പ്രചരിക്കുന്നു.
തവനൂരിലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം ഫിറോസ് കുന്നുംപറമ്പില്‍ ഇട്ട പോസ്റ്റിന് താഴെ ജസ്‌ല കമന്റ് ചെയ്തിതിന് മറുപടിയായിട്ടാണ് കുന്നുംപറമ്പില്‍ അശ്ലീല ചുവയുള്ള കമന്റുമായി എത്തിയത്.

‘പോടര്‍ക്കാ’ എന്നായിരുന്നു ജസ്ലയുടെ കമന്റ്. ഇതിന് കളിയാക്കാന്‍ ഉപയോഗിക്കുന്ന സ്മൈലിക്കൊപ്പം പടക്കം പൊട്ടിച്ചോ(ജയിച്ചപ്പോള്‍) എന്നായിരുന്നു ഫിറോസിന്റെ മറുപടി. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ ഫിറോസ് കുന്നുംപറമ്പിലിനെതിരെ ഉയരുന്നത്.

നാവെടുത്താല്‍ സ്ത്രീകളെ വേശ്യയെന്നും പടക്കമെന്നും വിളിച്ച് ലൈംഗികാധിക്ഷേപം നടത്തുന്ന തെരുവ് ഗുണ്ടയ്ക്ക് സമാനമായ പ്രതികരണമാണിത്, കുന്നുംപറമ്പില്‍ നിയമസഭയിലെത്തിയിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്ന തരത്തിലാണ് വിമര്‍ശനങ്ങള്‍. എന്നാല്‍ ഫിറോസിന്റെ മറുപടി കമന്റ് പേജില്‍ ഇപ്പോള്‍ കാണുന്നില്ല.

തവനൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന ഫിറോസ് കുന്നുംപറമ്പിലിനെ സിറ്റിംഗ് എം.എല്‍.എയും മുന്‍ മന്ത്രിയുമായിരുന്ന കെ.ടി ജലീല്‍ 3,606 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. 2011ല്‍ തവനൂര്‍ മണ്ഡലം രൂപീകരിച്ച ശേഷം നടന്ന രണ്ടു തെരഞ്ഞെടുപ്പുകളിലും ജലീലിനൊപ്പമായിരുന്നു വിജയം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights : Bad comment posted on Facebook by Feroz Kunnumparambil against Jasla Madassery