
കൊച്ചി: ക്രിമിനലിനൊപ്പമുള്ള ഫോട്ടോ വാട്‌സ്ആപ്പില്‍ അയച്ചു കൊടുത്തതിന് ആര്‍.എം.പി നേതാവും കുന്നംകുളം നഗരസഭ പത്താംവാര്‍ഡ് കൗണ്‍സിലറുമായ സോമന്‍ ചെറുകുന്നിനെ ബാബു എം. പാലിശ്ശേരി എം.എല്‍.എ ഭീഷണിപ്പെടുത്തിയതായി പരാതി.
നവംബര്‍ 21ന് രാത്രി 11.30 നാണ് ബാബു പാലിശ്ശേരി എം.എല്‍.എ സോമന്‍ ചെറുകുന്നിനെ സ്വന്തം മൊബൈല്‍ ഫോണിലൂടെ വിളിച്ചത്. നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ അസ്‌റ്റോറിയ സലിം എന്നയാളും എം.എല്‍.എയും ഒരുമിച്ചുനില്‍ക്കുന്ന ഫോട്ടോ വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും ധാരാളം പ്രചരിച്ചിരുന്നു. ഈ ഫോട്ടോ സോമന്‍ ചെറുകുന്ന് വാട്‌സാപ്പില്‍ അപ്‌ലോഡ് ചെയ്ത് ഇയാളെ സംരക്ഷിക്കുന്നത് ശരിയാണോ എന്ന അടിക്കുറിപ്പോടെ എം.എല്‍.എക്ക് അയച്ചുകൊടുത്തിരുന്നു. ഈ ഫോട്ടോ കണ്ടാണ് എം.എല്‍.എ. രാത്രി 11.39ന് സോമന്‍ ചെറുകുന്നിനെ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്നാണ് ആരോപണം.
എം.എല്‍.എയുടെ പ്രതികാര നടപടി ഏറ്റുവാങ്ങുന്നവരുടെ അക്കൗണ്ടില്‍ ഉള്‍പ്പെടുത്തുമെന്ന് ബാബു എം. പാലിശ്ശേരി എം.എല്‍.എ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.
എം.എല്‍.എക്കെതിരേ ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നല്‍കിയതായി സോമന്‍ ചെറുകുന്ന് പറഞ്ഞു. എം.എല്‍.എയുടെ സംഭാഷണത്തിന്റെ സി.ഡിയും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്.
