എഡിറ്റര്‍
എഡിറ്റര്‍
നമ്മുടെ പ്രവാസം അവരുടെ പ്രവാസം
എഡിറ്റര്‍
Wednesday 12th June 2013 10:30am

lineഇടയ്ക്കിടെ ആവി പുറംതള്ളാന്‍ പ്രഷര്‍ കുക്കറിനും കൂവാതെ വയ്യ. ‘ നിതാഖത്ത് അത്തരം കൂവലാണെന്ന് ഓര്‍മ്മപ്പെടുത്താം. കാരണം ഈ കുറിപ്പും ഇവിടെ നിന്ന് പോയവരെപ്പറ്റിയല്ല ഇവിടേക്ക് വന്നവരെപ്പറ്റിയാണ്. വരുന്നവരെ കുറിച്ച് ആലോചിക്കുമ്പോള്‍ പോയവരെക്കുറിച്ച് നമുക്ക് പറയേണ്ടി വരുന്നു. ബാബുഭരദ്വാജ് എഴുതുന്നു….

linepravasam-1ഭാഗം: ഒന്ന്


ഹൈപ് ആന്‍റ് ടൈഡ്  / ബാബു ഭരദ്വാജ്


പിറന്ന നാട് വിട്ട് അകലെ ആസാമില്‍ പണിക്ക് പോയ ‘ ആസാം പണിക്കാര്‍ ‘ കൂടണഞ്ഞിട്ട് കാലമേറെയായി. അവര്‍ കൂട്ടിലേക്കാണോ പറന്നുവന്നത്? അതല്ല മറ്റ് നാടുകളിലെ ആകാശത്തിലെ ഇല്ലാമരക്കൊമ്പുകളിലേക്കോ?

Ads By Google

ആസാം പണിക്കാര്‍ എന്ന് കേള്‍ക്കുമ്പോള്‍ ആസാമില്‍ നിന്നുള്ള പണിക്കാരെന്നേ വര്‍ത്തമാനകാലത്തിലെ മലയാളിക്ക് വായിച്ചെടുക്കാനാവൂ. എന്നാല്‍ വൈലോപ്പിള്ളിയുടെ ‘ ആസാം പണിക്കാര്‍ മലയാളികളാണ്.

പിറന്ന നാട് വിട്ട് അകലെ ആസാമിലേക്ക് കൂലിപ്പണിക്ക് പോയവര്‍. കല്‍ക്കരിയാളുന്ന തീവണ്ടിക്കുള്ളില്‍ വയറിന്റെ കാളലും മനസിന്റെ ആന്തലുമായി നാട് വിട്ടവര്‍. പാല നാരായണന്‍ നായര്‍ക്ക് ചെറുവയര്‍ നിറയാന്‍ പെരുവഴിയിലൂടെ സഹ്യപര്‍വതനിര കടന്ന് പലായനം ചെയ്യുന്നവര്‍’ കേരളം വളരുന്നുവെന്നതിന്റെ സൂചനയാണ്.

ഈ വീക്ഷണ വൈരുദ്ധ്യങ്ങളില്‍ അലോസരപ്പെട്ടിട്ട് കാര്യമില്ല. എല്ലാ പലായനങ്ങളും പുറപ്പാടുകളും പലതരത്തിലാണ് വ്യാഖ്യാനിക്കപ്പെടുന്നത്. മോസ്സസിന്റെ ‘എക്‌സോഡക്‌സ് ‘ ലും മാവോദ് സേതൂങ്ങിന്റെ ലോങ് മാര്‍ച്ചിലും പറവകളുടെ ദേശാടനങ്ങളിലും അതിജീവനത്തിന്റെ ഭിന്നദര്‍ശനങ്ങള്‍ പ്രതിപ്രവര്‍ത്തിക്കുന്നുണ്ട്.

കലാപങ്ങളില്‍ നിന്നുള്ള രക്ഷപ്പെടലായും കലാപം തന്നെയായും മാറാന്‍ പുറപ്പാടുകള്‍ക്കും പലായനങ്ങള്‍ക്കും കഴിയും. അതുകൊണ്ട് തന്നെ ദേശാടനങ്ങള്‍ക്കെപ്പോഴും സംശയത്തിന്റെ ആനുകൂല്യമുണ്ട്, രഹസ്യത്തിന്റെ ആവരണവുമുണ്ട്.

ദേശാടനങ്ങളെ പലപ്പോഴും ഒളിച്ചോട്ടവും രക്ഷപ്പെടലായും കാണാതാകലായും കണക്കാക്കപ്പെടുന്നതങ്ങനെയാണ്. നാട്ടില്‍ നില്‍ക്കക്കള്ളിയില്ലാത്തതിനാല്‍ നാട് വിട്ടു എന്നാണ് പറയാറ്.

ഈ ആനുകൂല്യവും ആവരണവുമൊക്കെ വിശദീകരിക്കേണ്ട വാക്കുകളാണ്. എന്നാല്‍ കുറഞ്ഞ വാക്കുകള്‍കൊണ്ട് വിശദീകരിക്കാനാവില്ല അതിനാല്‍ ആ സാഹസത്തിന് മുതിരുന്നില്ല, പിന്നീടൊരിക്കലാവാം.

എല്ലാ ഭരണകൂടങ്ങളും ജനതകളും പലായനങ്ങളേയും പ്രവാസങ്ങളേയും സംശയദൃഷ്ടിയോടെയാണ് നോക്കിക്കാണുന്നത്. പ്രവാസങ്ങള്‍ക്ക് അധിനിവേശമായി രൂപം മാറാന്‍ അധിക സമയം വേണ്ട എന്നുമാത്രം പറഞ്ഞുവെക്കാം.

mao-long-marchഅതിനാല്‍ എല്ലായിടങ്ങളില്‍ നിന്നും കാലാകാലങ്ങല്‍ പ്രവാസികള്‍ പലതോതില്‍ പല അളവില്‍ പുറംതള്ളപ്പെടും. പൂര്‍ണമായും പുറംതള്ളപ്പെടുന്ന കാലവും ഉണ്ടായേക്കാം.

പൂര്‍ണമായും പുറത്താക്കപ്പെടുന്നില്ല എന്ന കാര്യവും ആലോചിക്കേണ്ടതാണ്. കാരുണ്യം കൊണ്ടല്ല. അതിനും ചില സാമ്പത്തിക താത്പര്യങ്ങളുണ്ട്. പ്രഷര്‍ കുക്കറിലെ നീരാവി പോലെയാണത്.

ഇടയ്ക്കിടെ ആവി പുറംതള്ളാന്‍ പ്രഷര്‍ കുക്കറിനും കൂവാതെ വയ്യ. ‘ നിതാഖത്ത് അത്തരം കൂവലാണെന്ന് ഓര്‍മ്മപ്പെടുത്താം. കാരണം ഈ കുറിപ്പും ഇവിടെ നിന്ന് പോയവരെപ്പറ്റിയല്ല ഇവിടേക്ക് വന്നവരെപ്പറ്റിയാണ്. വരുന്നവരെ കുറിച്ച് ആലോചിക്കുമ്പോള്‍ പോയവരെക്കുറിച്ച് നമുക്ക് പറയേണ്ടി വരുന്നു.
doolnews-andoid
അടുത്ത പേജില്‍ തുടരുന്നു

Advertisement