കഥ പറയാനായി ജീവിതം
Editorial
കഥ പറയാനായി ജീവിതം
ന്യൂസ് ഡെസ്‌ക്
Saturday, 19th April 2014, 8:00 pm

വ്യാസന്റെയും ഹോമറുടേയും ഷെയ്ക്‌സ്പിയറിന്റെയും ദസ്തയോവ്‌സ്‌കിയുടേയും നേര്‍താവഴിയിലൊരാള്‍. കഥയെഴുതുന്ന പകര്‍പ്പെഴുത്തുകാരനല്ലാത്ത ഒരാള്‍. കഥ പറയുന്ന ഒരാള്‍, മാര്‍കസ് തന്നെ പരിചയപ്പെടുത്തിയിരുന്നത്  കഥ എഴുത്തുകാരനായിട്ടല്ല, കഥ പറച്ചിലുകാരനായിട്ടാണ്.

കഥ പറച്ചിലിന്റെ അതിപൗരാണികമായ പാരമ്പര്യത്തിന്റെ നേരും നെറിയും പേറുന്നൊരാള്‍. അതുകൊണ്ടാണ് തന്റെ ആത്മകഥയ്ക്ക് ഗാബോ “കഥ പറയാനായി ജീവിയ്ക്കുന്ന” എന്ന പേരു തന്നെ കൊടുത്തത്. Living to tell the tale.


[share]

line

എഡിറ്റോ-റിയല്‍ / ബാബു ഭരദ്വാജ്

line
Babu-bharadwaj-Edito-Realപറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത കഥകളുമായി കഥ പറച്ചിലുകാരന്‍ കാലത്തെ അതിജീവിച്ചു യാത്രയായി. തിരിച്ചുവന്ന ഒരുപാട് യാത്രകള്‍ക്കുശേഷം ഒരിക്കലും തിരിച്ചു വരാത്ത ഒരു യാത്രയിലേക്കാണ് പ്രിയപ്പെട്ട “ഗാബോ”  യാത്രയായത്. ലോകം കണ്ട എക്കാലത്തേയും ഏറ്റവും മികച്ച കഥപറച്ചിലുകാരിലൊരാളായിരുന്ന ഗബ്രിയല്‍ ഗാര്‍സ്യ മാര്‍കസ് എന്ന ഗാബോ.

വ്യാസന്റെയും ഹോമറുടേയും ഷെയ്ക്‌സ്പിയറിന്റെയും ദസ്തയോവ്‌സ്‌കിയുടേയും നേര്‍താവഴിയിലൊരാള്‍. കഥയെഴുതുന്ന പകര്‍പ്പെഴുത്തുകാരനല്ലാത്ത ഒരാള്‍. കഥ പറയുന്ന ഒരാള്‍, മാര്‍കസ് തന്നെ പരിചയപ്പെടുത്തിയിരുന്നത്  കഥ എഴുത്തുകാരനായിട്ടല്ല, കഥ പറച്ചിലുകാരനായിട്ടാണ്.

കഥ പറച്ചിലിന്റെ അതിപൗരാണികമായ പാരമ്പര്യത്തിന്റെ നേരും നെറിയും പേറുന്നൊരാള്‍. അതുകൊണ്ടാണ് തന്റെ ആത്മകഥയ്ക്ക് ഗാബോ “കഥ പറയാനായി ജീവിയ്ക്കുന്ന” എന്ന പേരു തന്നെ കൊടുത്തത്. Living to tell the tale.

ഇതുവരെ നമ്മളെ കഥ പറഞ്ഞ് കേള്‍പ്പിച്ച് കൊണ്ടിരുന്ന ഒരാള്‍, തന്റെ ലോകത്തിന്റെ അതിരുകള്‍ പ്രപഞ്ചത്തിന്റെ എല്ലാ അതിരുകള്‍ക്കുമപ്പുറത്തേക്ക് മാറ്റി പ്രതിഷ്ഠിച്ച ഒരാള്‍ ഓര്‍ക്കാപ്പുറത്ത് കഥ പറച്ചില്‍ മതിയാക്കി കടന്നുപോവുമെന്ന് കഥ കേട്ടിരുന്ന ലോകം ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല.

castro--garsia[share]

ആര്‍ക്കും അമരന്മാരാകാന്‍ പറ്റില്ല. എന്നാല്‍ ചിലരൊക്കെ അമരന്മാരായിരിക്കണമെന്ന് നമ്മള്‍ മനമുരുകി ആഗ്രഹിച്ചു പോവാറുണ്ട്. ആവര്‍ ചിരപുരാതനരാവരുത്, ചിരംജീവികളായിരിക്കണം. അത്തരം ഒരു ചിരംജീവിയാണ് ഗബ്രിയല്‍ ഗാര്‍സ്യ മാര്‍കസ്.

ഈ അടുത്ത കാലത്താണ് താന്‍ ഇനിയും കഥകള്‍ പറയാന്‍ പോവുകയാണെന്ന് മാര്‍കസ് പറഞ്ഞത്. തന്റെ ആത്മകഥക്കൊരു രണ്ടാം ഭാഗമുണ്ടെന്നും മാര്‍കസ് പറഞ്ഞിരുന്നു. ലേകത്തിലാരും ഇതേവരെ സ്വന്തം കഥ, ആത്മകഥ പൂര്‍ണമായി എഴുതിയിട്ടില്ല. കഥയുടെ ക്ലൈമാക്‌സ് എന്തായിരിക്കുമെന്ന് ഓര്‍ത്തിട്ടുപോലും ഉണ്ടാവില്ല, എന്നാല്‍ എഴുതിയ കഥകളേക്കാള്‍ സംഭവബഹുലമായ ഗാബോവിന്റെ ആത്മകഥ പൂര്‍ണമാവണമെന്ന് നമ്മളൊക്കെ ആഗ്രഹിച്ചിരുന്നു. അത് പരേതാത്മാക്കള്‍ക്ക് മാത്രം കഴിയുന്ന കാര്യമാണ്. മാജിക്കല്‍ റിയലിസത്തിന്റെ ഏറ്റവും പ്രമുഖനായ പ്രയോക്താവിന് അതിനാവശ്യമായ മന്ത്രവിദ്യ അറിയുമെന്നും നമ്മള്‍ വെറുതെ മോഹിച്ചിരുന്നു.

തന്റെ ജീവിതം തന്നെയാണ് മാര്‍കസ് കഥകളായി എഴുതിക്കൊണ്ടിരുന്നത്. അത് വര്‍ത്തമാനകാലത്തേയും ഭൂതകാലത്തേയും ഇനി വരാനുള്ള കാലത്തേയും ലാറ്റിന്‍ അമേരിക്കയുടെ രാഷ്ട്രീയ സാംസ്‌കാരിക ചരിത്രമായി മാറുന്നത് മാര്‍കസ് അതിജീവനത്തിനായി പൊരുതുന്ന മനുഷ്യന്റെ സ്വപ്‌നങ്ങള്‍ക്കൊപ്പം നിലകൊണ്ടത് കൊണ്ടാണ്.

തന്റെ സ്വന്തം കുടുംബചരിത്രത്തിലൂടെയാണ് മാര്‍കസ് കൊളംബിയയുടെ രാഷ്ട്രീയ ചരിത്രം പറഞ്ഞത് ഏകാന്തതയുടെ നൂറ് വര്‍ഷങ്ങളില്‍ (Hundred years of solitude). അമ്മയുടെയും അച്ഛന്റെയും പ്രണയകഥയാണ് “കോളറക്കാലത്തെ പ്രണയം” (Love in the time of cholera). “ഏകാധിപതുയുടെ ശരത്കാലം” ലാറ്റിനമേരിക്കയുടെ ഏകാധിപതികളുടെ ചരിത്രമാണ്.

അടുത്ത പേജില്‍ തുടരുന്നു

line

പിനോഷ്യയുടെ ഏകാധിപത്യത്തില്‍ നിന്ന് രക്ഷപ്പെട്ട “മിഗുല്‍” എന്ന ചലച്ചിത്ര സംവിധായകന്‍ ചിലിയില്‍ ഒളിച്ചുകടന്ന് ചിലിയന്‍ യാഥാര്‍ത്ഥ്യങ്ങളെക്കുറച്ച് ചിത്രമെടുത്തതിന്റെ അപകടകരവും ധീരവുമായ ഒരു പുതിയ മുഖമാണോ മാര്‍കസ് വെളിപ്പെടുത്തിയത്.

ധീരനായ ഗാബോയ്ക്ക് മുമ്പില്‍ ഞങ്ങള്‍ ശിരസ് നമിക്കുന്നു. ധീരനൂതന ലോകങ്ങളിലേക്കുള്ള യാത്രക്കിടയില്‍ അങ്ങയുടെ അദൃശ്യമായ സാന്നിധ്യം ഞങ്ങള്‍ കൊതിക്കുന്നു.

line

garsia-580

[share]

ചെഗുവേരയുടെയും ഫിദല്‍ കാസ്‌ട്രോയുടെയും മറഡോണയുടെയും നെരൂദയുടെയും കാലത്താണ് മാര്‍കസും ജീവിച്ചിരുന്നതും കഥ പറഞ്ഞിരുന്നതും. അവരുടെ ലോകം ഉണ്ടാക്കിയ കളിമണ്ണ് കൊണ്ട് തന്നെയാണ് മാര്‍കസിന്റെ ലോകവും പടച്ചത്. അവരെല്ലാം പലതരത്തിലും ഒരെ ആശയലോകത്തിലും വൈകാരിക ലോകത്തിലുമാണ് പുലര്‍ന്നത്. പല തരത്തിലും അവരുടെ ലോകം പരസ്പര പൂരകങ്ങളായിരുന്നു.

രാഷ്ട്രീയത്തിന്റെയും ചിന്തയുടെയും കലാപത്തിന്റെയും കാല്‍പനികതയുടെയും മാധ്യമപ്രവര്‍ത്തനത്തിന്റെയും ഭരണവ്യവസ്ഥകളുടെയും ലോകം എങ്ങിനെ ഒന്നാവുമെന്ന് നമ്മുടെയൊക്കെ ഉള്ളിലും പുറത്തുമുള്ള ചെറിയ ലോകത്തിലിരുന്ന് നമുക്കതിശയിക്കാം. മനുഷ്യര്‍ക്കന്യമല്ലാത്തതെല്ലാം എനിക്കും പ്രിയപ്പെട്ടതാണെന്ന് ഉറക്കെ പ്രഖ്യാപിച്ച ലോകത്തെ ഏറ്റവും വലിയ സമത്വവാദിയുടെ മാനവിക ലോകത്തെ പിന്‍പറ്റുന്നവരാണിവരെല്ലാം.

garsia-350കഥ കെട്ടതോ, കഥയില്ലാത്തതോ ആയ ഒരു കാലത്തിലേക്ക് നമ്മളെത്തിച്ചേര്‍ന്നല്ലോ എന്ന് ഭയപ്പെടേണ്ട ഒരു കാലമാണിത്. എഴുത്തുകാര്‍ കഥ കൊണ്ട് കാലക്ഷേപം ചെയ്യുന്നവര്‍, അതായത് വയറ്റുപ്പിഴപ്പിനായി മാത്രം കഥ പറയുന്നവരായി മാറുന്ന കാലത്ത് കഥകൊണ്ട് ലോകത്തെ മാറ്റിപ്പണിയാന്‍ ഇറങ്ങിപ്പുറപ്പെട്ടവനായിരുന്നു മാര്‍കസ്.

കഥകള്‍ എന്നാല്‍ ഓര്‍മ്മകള്‍ ആണ്. ഫാസിസത്തിനെതിരെ പ്രയോഗിക്കാന്‍ മനുഷ്യര്‍ക്ക് ആകെയുള്ള മൂര്‍ച്ചയുള്ള ആയുധമാണ് ഓര്‍മ്മകള്‍. ഈ ഓര്‍മ്മകളെയാണ് മാര്‍കസ് കഥളാക്കി മാറ്റിയിരുന്നത്.

മാര്‍കസിനെപ്പോലുള്ള കഥ പറച്ചിലുകാര്‍ അപൂര്‍വമായി മാത്രം പിറവിയെടുക്കാറുള്ള ജനുസ്സുകളാണ്. ആത്മാവില്‍ ദൈവത്തിന്റെ കയ്യൊപ്പുമായി പണ്ടൊരാള്‍ റഷ്യയിലുണ്ടായിരുന്നു.ഫിയദോര്‍ ദസ്തയോവ്‌സ്‌കി.

[] 1866 ലാണ് ദസ്തയോവ്‌സ്‌കി “കുറ്റവും ശിക്ഷയും” (Crime and punishment) എഴുതുന്നത്. അതുകഴിഞ്ഞ് നൂറ് വര്‍ഷം കഴിഞ്ഞപ്പോഴാണ് 1960 കളുടെ അവസാനവര്‍ഷത്തില്‍ മാര്‍കസിന്റെ “ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍” ഉണ്ടാവുന്നത്. ഒരു മഹത്തായ കഥയില്‍ നിന്ന് മറ്റൊരു മഹത്തായ കഥയിലേക്കുള്ള ദൂരം ഒരു നൂറ്റാണ്ടിലേറെയാണെന്ന് സൂചിപ്പിക്കാനാണോ ഈ കണക്കെഴുതുന്നത്.

ദസ്തയോവ്‌സ്‌കിയെപ്പോലെ ആത്മാവില്‍ ദൈവം തീ കൊണ്ട് കയ്യൊപ്പ് വെച്ച കഥപറച്ചിലുകാരനായിരുന്നു പ്രിയപ്പെട്ട “ഗാബോ”.

ഈ കഥ പറച്ചിലുകാരന്‍ എക്കാലത്തെയും ഏറ്റവും വലിയ മാധ്യമപ്രവര്‍ത്തകനും പത്രപ്രവര്‍ത്തകന്‍ കൂടിയായിരുന്നു. വാര്‍ത്തകളുടെ ജീവിതം ക്ഷണികമാണ്. വാര്‍ത്തകളുടെ ക്ഷണികജീവിതത്തെ ചിരംജീവമാക്കിയ എഴുത്തുകാരനാണ് ഗാബോ.

വാര്‍ത്തകള്‍ ചരിത്രത്തിന്റെ കൊഴിഞ്ഞുപോകുന്ന ഇലകള്‍ അല്ലെന്നും അവ ചരിത്രം തന്നെയാണെന്നും സ്ഥാപിച്ച പത്രപ്രവര്‍ത്തകന്‍, കപ്പല്‍ മുക്കിയ നാവികന്റെ അഭിമുഖത്തിലൂടെ കടല്‍ക്കൊള്ളകള്‍ മാത്രമല്ല അധിനിവേശത്തിന്റെ നാറുന്ന ചരിത്രമാണ് ഗാബോ പുറത്തെടുത്ത് കാട്ടിയത്.

പിനോഷ്യയുടെ ഏകാധിപത്യത്തില്‍ നിന്ന് രക്ഷപ്പെട്ട “മിഗുല്‍” എന്ന ചലച്ചിത്ര സംവിധായകന്‍ ചിലിയില്‍ ഒളിച്ചുകടന്ന് ചിലിയന്‍ യാഥാര്‍ത്ഥ്യങ്ങളെക്കുറച്ച് ചിത്രമെടുത്തതിന്റെ അപകടകരവും ധീരവുമായ ഒരു പുതിയ മുഖമാണോ മാര്‍കസ് വെളിപ്പെടുത്തിയത്.

ധീരനായ ഗാബോയ്ക്ക് മുമ്പില്‍ ഞങ്ങള്‍ ശിരസ് നമിക്കുന്നു. ധീരനൂതന ലോകങ്ങളിലേക്കുള്ള യാത്രക്കിടയില്‍ അങ്ങയുടെ അദൃശ്യമായ സാന്നിധ്യം ഞങ്ങള്‍ കൊതിക്കുന്നു.

മാര്‍ക്കേസെന്ന കമ്യൂണിസ്റ്റ് മാന്ത്രികനും ബഷീറെന്ന സൂഫി മാന്ത്രികനും

സര്‍ഗാത്മകത മുഖത്തിടിക്കുമ്പോള്‍