ബാബു ഭരദ്വാജ് അനുസ്മരണം ഇന്ന്‌
Daily News
ബാബു ഭരദ്വാജ് അനുസ്മരണം ഇന്ന്‌
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st April 2016, 5:46 pm

കോഴിക്കോട്: അന്തരിച്ച പ്രമുഖ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന ബാബു ഭരദ്വാജിനെ സുഹൃദ്‌സംഘത്തിന്റെ ആഭിമുഖ്യത്തില്‍ അനുസ്മരിക്കുന്നു. കോഴിക്കോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ ഏപ്രില്‍ 2 ശനിയാഴ്ച വൈകീട്ട് 4.30നാണ് പരിപാടി.

എ. പ്രദീപ് കുമാര്‍ എം.എല്‍.എ, നടന്‍ ജോയ് മാത്യു, ഡോ. ഖദീജ മുംതാസ്, എം.എന്‍ കാരശ്ശേരി, പി.കെ പാറക്കടവ്, സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാട്, കെ.സി ഉമേഷ് ബാബു, ടി.പി ദാസന്‍, ഡോ. ആസാദ്, കെ.എസ് ഹരിഹരന്‍, ചെലവൂര്‍ വേണു, ടി.വി ബാലന്‍, ഡോ. കെ.എന്‍ അജോയ് കുമാര്‍, എ.കെ രമേശ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.