സൗത്ത് ആഫ്രിക്കയും പാകിസ്ഥാനും തമ്മിലുള്ള മൂന്ന് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര നാളെ (ഒക്ടോബര്‍ 28) റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആരംഭിക്കും. പരമ്പരയില്‍ പാകിസ്ഥാന്‍ സൂപ്പര്‍ താരം ബാബര്‍ അസം ഏറെ കാലത്തിന് ശേഷം ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.
തിരിച്ചുവരവില്‍ ഒരു വമ്പന്‍ റെക്കോഡാണ് താരം ഉന്നംവെക്കുന്നത്. വരാനിരിക്കുന്ന മത്സരത്തില്‍ വെറും ഒമ്പത് റണ്‍സ് നേടിയാല്‍ താരത്തിന് അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം എന്ന നേട്ടമാണ് സ്വന്തമാക്കാന്‍ സാധിക്കുക. മാത്രമല്ല ഈ നേട്ടത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം രോഹിത് ശര്‍മയെ മറികടക്കാനും താരത്തിന് സാധിക്കും.