മുന്‍ നായകന്‍ ബാബര്‍ അസം 34 പന്തില്‍ 29 റണ്‍സുമായി പുറത്തായി. സ്‌കോര്‍ ബോര്‍ഡിലേക്ക് കാര്യമായി ഒന്നും സംഭാവന ചെയ്യാന്‍ സാധിച്ചില്ലെങ്കിലും കരിയറിലെ സുപ്രധാന നാഴികക്കല്ല് പിന്നിടാന്‍ ബാബറിന് സാധിച്ചിരുന്നു.
ഏകദിനത്തില്‍ 6,000 റണ്‍സ് എന്ന കരിയര്‍ മൈല്‍സ്റ്റോണാണ് താരം പിന്നിടുന്നത്. ഈ റെക്കോഡിലെത്തുന്ന 66ാം താരവും 11ാം പാകിസ്ഥാന്‍ താരവുമാണ് ബാബര്‍ അസം.
123 ഇന്നിങ്‌സില്‍ നിന്നും 55.73 ശരാശരിയില്‍ 6,019 റണ്‍സാണ് നിലവില്‍ ബാബറിന്റെ സമ്പാദ്യം. ഏകദിനത്തില്‍ 19 തവണ സെഞ്ച്വറി നേടിയ താരം 34 അര്‍ധ സെഞ്ച്വറികളും തന്റെ പേരിന് നേരെ കുറിച്ചിട്ടുണ്ട്.
ഏറ്റവും വേഗത്തില്‍ 6,000 റണ്‍സ് മാര്‍ക് പിന്നിടുന്ന താരങ്ങളുടെ പട്ടികയില്‍ വിരാട് കോഹ്‌ലിയെ മറികടന്നിട്ടും ബാറ്റിങ് ശരാശരിയില്‍ വിരാടിനെ മറികടക്കാന്‍ ബാബറിന് സാധിച്ചിട്ടില്ല. മോശം ഫോമില്‍ തുടരുമ്പോഴും വിരാട് ഈ പട്ടികയില്‍ തന്റെ ഒന്നാം സ്ഥാനം കൈവിട്ടിട്ടില്ല.
ഏകദിനത്തിലെ ഏറ്റവും മികച്ച ബാറ്റിങ് ശരാശരി (ചുരുങ്ങിയത് 6,000 റണ്‍സ്)
അതേസമയം, ട്രൈനേഷന്‍ സീരിസ് ഫൈനലില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 243 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാന്‍ഡിന് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടിരിക്കുകയാണ്. ഏഴ് പന്തില്‍ അഞ്ച് റണ്‍സ് നേടിയ വില്‍ യങ്ങിന്റെ വിക്കറ്റാണ് കിവികള്‍ക്ക് നഷ്ടമായത്. നിലവില്‍ നാല് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 15 എന്ന നിലയിലാണ് ന്യൂസിലാന്‍ഡ്.
Content Highlight: Babar Azam currently has the second best average in ODIs after Virat Kohli