മമ്മൂട്ടിയുമായുള്ള ബന്ധത്തെ കുറിച്ചും കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രത്തെ കുറിച്ചും സംസാരിക്കുകയാണ് നടന്‍ അസീസ് നെടുമങ്ങാട്. മമ്മൂട്ടി നായകനായി 2023ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ അസീസും ഒരു പ്രധാന വേഷം ചെയ്തിരുന്നു. ഷൂട്ടിങ്ങിനിടയില്‍ മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്ന അനുഭവം പങ്കുവെക്കുകയാണ് അസീസ്.
ഒരു സഹോദരനെ പോലെയാണ് മമ്മൂട്ടി തന്നെ കണ്ടിരുന്നതെന്ന് അസീസ് പറയുന്നു. അദ്ദേഹം തങ്ങളെ ഒരുപാട് കെയര്‍ ചെയ്‌തെന്നും സിനിമാ ഡാഡിക്ക് നല്‍കിയ അഭിമുഖത്തില്‍ അസീസ് പറഞ്ഞു.
‘വല്ല്യേട്ടന്‍ സിനിമയില്‍ അനുജന്‍മാരെ കൊണ്ടുനടന്നതുപോലെ, ഹിറ്റ്‌ലര്‍ സിനിമയില്‍ സഹോദരിമാരെ കൊണ്ടുനടന്നത് പോലെ ഒരു ജ്യേഷ്ഠന്‍ അല്ലെങ്കില്‍ കെയര്‍ ടേക്കറെ പോലെയായിരുന്നു. വല്ലാതെ നമ്മളെ കെയര്‍ ചെയ്തിരുന്നു.
എപ്പോഴും ഞങ്ങള്‍ക്കൊപ്പം ഇരിക്കും. ഷൂട്ട് കഴിഞ്ഞാലും ഞങ്ങള്‍ ഒരേ ഹോട്ടലിലാണ് താമസിക്കുന്നത്. വേറെ ഹോട്ടലില്‍ ആയിരുന്ന ഞങ്ങളെ മമ്മൂക്ക ആവശ്യപ്പെട്ടാണ് ഒരേ ഹോട്ടലിലേക്ക് മാറ്റിയത്.
പൂനെയില്‍ ഒരു റിസോര്‍ട്ടിലായിരന്നു. അവിടെ ഒറ്റ മനുഷ്യര്‍ ഉണ്ടായിരുന്നില്ല. ഞങ്ങള്‍ ഒന്നിച്ചിരിക്കും. സ്വിമ്മിങ് പൂളിന്റെ അടുത്ത് ഇരുന്ന് സംസാരിക്കും. ഒരു ഫാമിലി പോലെ അത്രയ്ക്കും രസമായിരുന്നു. മമ്മൂക്കയായുള്ള അകല്‍ച്ച മാറി.
സിനിമയില്‍ മമ്മൂക്ക നമ്മളുടെ സീനിയര്‍ ഉദ്യോഗസ്ഥനാണ്. അതിന്റെ ഒരു ബഹുമാനം വേണം. അത് അഭിനയിക്കേണ്ട കാര്യമില്ല. ആ സാധനം നമ്മുടെ ഉള്ളില്‍ കിടക്കുന്നത് കൊണ്ട് ഡയലോഗ് പറഞ്ഞാല്‍ മാത്രം മതി.
ആ ബഹുമാനവും ആദരവും സീനിയര്‍ ഉദ്യോഗസ്ഥനോടുള്ള സ്‌നേഹവും എല്ലാം ഉള്ളില്‍ കിടപ്പുണ്ട്. മമ്മൂട്ടി എന്ന വ്യക്തിയെ നിര്‍ത്തിക്കൊണ്ട് തന്നെയാണ് ഞങ്ങള്‍ ജോര്‍ജ് എന്ന കഥാപാത്രത്തെ കണ്ടത്.
ഞാന്‍ പല അഭിമുഖത്തിലും പറഞ്ഞിട്ടിട്ടുണ്ട്, ഈ ക്യാരക്ടര്‍ ലാലേട്ടനാണ് ചെയ്തതെങ്കിലും നമുക്ക് ഈ ഫീല്‍ കിട്ടും. മറ്റാരുടെ അടുത്തും എനിക്ക് ഈ ഫില്‍ കിട്ടില്ല,’ അസീസ് പറഞ്ഞു.
മമ്മൂട്ടിയെ നായകനാക്കി റോബി വര്‍ഗീസ് രാജിന്റെ സംവിധാനത്തില്‍ 2023ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. മുഹമ്മദ് ഷാഫിയുടെ കഥയ്്ക്ക് മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്. മമ്മൂട്ടി കമ്പനിയുടേതാണ് നിര്‍മാണം.
മമ്മൂട്ടിക്ക് പുറമെ അസീസ് നെടുമങ്ങാട്, റോണി ഡേവിഡ് രാജ്, ശബരീഷ് വര്‍മ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്.
Content Highlight: Azeez Nedumangad about Mammootty