'നിന്റെ 'ടൂള്‍' കാണിക്കുകയാണെങ്കില്‍ ലീഡ് റോള്‍ നല്‍കാം'; കാസ്റ്റിംഗ് കൗച്ച് ദുരനുഭവത്തെ കുറിച്ച് തുറന്നുപറഞ്ഞ് ആയുഷ്മാന്‍ ഖുറാന
Casting Couch
'നിന്റെ 'ടൂള്‍' കാണിക്കുകയാണെങ്കില്‍ ലീഡ് റോള്‍ നല്‍കാം'; കാസ്റ്റിംഗ് കൗച്ച് ദുരനുഭവത്തെ കുറിച്ച് തുറന്നുപറഞ്ഞ് ആയുഷ്മാന്‍ ഖുറാന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th May 2020, 11:04 pm

സിനിമ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്നു പറച്ചിലുകളും ചര്‍ച്ചകളും കഴിഞ്ഞ കുറച്ച് കാലമായി സിനിമാ ലോകത്ത് സജീവമാണ്. നിരവധി മീടു തുറന്നു പറച്ചിലുകള്‍ ഈകാലയളവില്‍ നടന്നിരുന്നു.

സ്ത്രീകള്‍ മാത്രമല്ല പുരുക്ഷന്മാരും ഇത്തരം കാസ്റ്റിംഗ് കൗച്ചിന് വിധേയരായിരുന്നു. ഏറ്റവും ഒടുവില്‍ തനിക്കുണ്ടായ മോശം അനുഭവം തുറന്നു പറയുകയാണ് ബോളിവുഡ് താരമായ ആയുഷ്മാന്‍ ഖുറാന.

തന്റെ കരിയറിന്റെ തുടക്കത്തിലാണ് പ്രധാനവേഷം കിട്ടണമെങ്കില്‍ അഡ്ജസ്റ്റ്മെന്റിന് തയാറാകാന്‍ ഒരു കാസ്റ്റിംഗ് ഡയറക്ടര്‍ പറഞ്ഞതായാണ് ആയുഷ്മാന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

പിങ്ക് വില്ലക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്നു പറഞ്ഞത്. ഒരു കാസ്റ്റിങ് ഡയറക്ടര്‍ എന്നോട് പറഞ്ഞിട്ടുണ്ട് ‘നിന്റെ ‘ടൂള്‍’എന്നെ കാണിക്കുകയാണെങ്കില്‍ നിനക്ക് ഞാന്‍ ലീഡ് റോള്‍ നല്‍കാം’. എന്നാല്‍ താന്‍ ഹോമോസെഷ്വല്‍ അല്ലെന്ന് പറയുകയും അയാളുടെ ഓഫര്‍ വളരെ വിനയപൂര്‍വം നിഷേധിക്കുകയായിരുന്നു എന്നും താരം പറഞ്ഞു.

തുടക്കകാലത്ത് നിരവധി തവണ താന്‍ പുറത്താക്കപ്പെട്ടിരുന്നെന്നും അതിനാല്‍ പരാജയം നേരിടാനുള്ള ശക്തി തനിക്കുണ്ടെന്നും ആയുഷ്മാന്‍ പറഞ്ഞു. 2012 ല്‍ പുറത്തിറങ്ങിയ വിക്കി ഡോണറിലൂടെയാണ് അയുഷ്മാന്‍ ഖുറാന ബോളിവുഡില് അരങ്ങേറ്റം കുറിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.