സംഘടനയുടെ വിലക്ക് ലംഘിച്ച് ഏതെങ്കിലും അഭിഭാഷകന്‍ പ്രതികള്‍ക്കായി കോടതിയില്‍ ഹാജരായാല്‍ 5 ലക്ഷം രൂപ പിഴ ഈടാക്കുമെന്നും ബാര്‍ അസോസിയേഷന്‍ കടുത്ത മുന്നറിയിപ്പ് നല്‍കി.
തിങ്കളാഴ്ച ചേര്‍ന്ന അസോസിയേഷന്റെ ജനറല്‍ ബോഡി യോഗത്തിലാണ് ഈ നിര്‍ണായക തീരുമാനമെടുത്തത്.
ക്ഷേത്രത്തിലെ കാണിക്ക മോഷ്ടിക്കപ്പെട്ട സംഭവം അഭിഭാഷകരുടെ വികാരത്തെ ആഴത്തില്‍ വ്രണപ്പെടുത്തിയെന്നും, അതിനാല്‍ അറസ്റ്റിലായ എട്ട് പ്രതികള്‍ക്കായി ആരും കോടതിയില്‍ ഹാജരാകില്ലെന്നും ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ശൈലേന്ദ്ര ജയ്സ്വാള്‍ വ്യക്തമാക്കി.
പ്രതികള്‍ക്ക് നിയമസഹായം ലഭിക്കുന്നത് തടയുന്ന തരത്തിലുള്ള കടുത്ത അച്ചടക്ക നടപടികളും ഭീഷണികളും നിലനില്‍ക്കുന്നതിനാല്‍ ഈ കേസിനെച്ചൊല്ലി വലിയ നിയമ-സാമൂഹിക അസ്വാരസ്യങ്ങളാണ് പ്രദേശത്ത് രൂപപ്പെട്ടിരിക്കുന്നത്. നേരത്തെ 2005ല്‍ രാമക്ഷേത്രത്തിന് നേരെയുണ്ടായ ഭീകരാക്രമണ സമയത്തും സമാനമായ രീതിയില്‍ പ്രതികള്‍ക്കായി ഹാജരാകില്ലെന്ന് അഭിഭാഷകര്‍ തീരുമാനമെടുത്തിരുന്നു.
ക്ഷേത്രത്തിലെ കാണിക്കയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും എണ്ണുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന എട്ട് പേരെ തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
അവിനാഷ് ശുക്ല, അനുകല്‍പ് മിശ്ര, ലവ് കുശ് മിശ്ര, മനീഷ് കുമാര്‍ യാദവ്, കരുണേഷ് പാണ്ഡെ, രാം ശങ്കര്‍ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാമശങ്കര്‍ (ടിന്നു യാദവ്) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
എന്നിവരാണ് അറസ്റ്റിലായ പ്രതികള്‍. കോടതി ഇവരെ ജൂണ്‍ 29 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഇവരുടെ വീടുകളില്‍ പരിശോധന നടത്തിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ക്ഷേത്ര മാനേജ്മെന്റിനെതിരെയും അഭിഭാഷകര്‍ കടുത്ത നിലപാടിലാണ്. മാനേജ്മെന്റില്‍ ഉള്‍പ്പെട്ട ചമ്പത്ത് റായ്, അനില്‍ മിശ്ര, ഗോപാല്‍ റാവു എന്നിവര്‍ മൂന്ന് ദിവസത്തിനുള്ളില്‍ അയോധ്യ വിട്ടുപോകണമെന്ന് ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.