അയോധ്യ: അയോധ്യ ഭണ്ഡാരകൊള്ളയുമായി ബന്ധപ്പെട്ട എസ്.ഐ.ടി അന്വേഷണം പുരോഗമിക്കുന്നതിനിടെ ക്ഷേത്ര ജീവനക്കാരുടെ കൂട്ട രാജി. കാണിക്ക എണ്ണുന്ന ജീവനക്കാരില്‍ 25 പേരാണ് കൂട്ടത്തോടെ രാജി സമര്‍പ്പിച്ചിരിക്കുന്നത്.
വേതനം വെട്ടികുറച്ചു, ജോലിഭാരം കൂടി എന്നീ കാരണങ്ങള്‍ കാണിച്ചാണ് ജീവനക്കാരുടെ രാജി. കാണിക്ക എണ്ണുന്നതിന് മേല്‍നോട്ടം വഹിക്കുന്ന എസ്.ബി.ഐ ബ്രാഞ്ചിലാണ് രാജി നല്‍കിയിരിക്കുന്നത്.
രണ്ട് ഷിഫ്റ്റുണ്ടായിരുന്നത് ഇപ്പോള്‍ ഒരു ഷിഫ്റ്റായി പരിമിതപ്പെടുത്തിയെന്നും ഡ്യൂട്ടി സമയം ആറില്‍ നിന്ന് ഒന്‍പത് മണിക്കൂറായി ഉയര്‍ത്തിയെന്നും ജീവനക്കാര്‍ പറയുന്നു. ബുധനാഴ്ച വൈകുന്നേരത്തെ ജോലി കഴിഞ്ഞ് എത്തിയായിരുന്നു ജീവനക്കാര്‍ രാജി നല്‍കിയത്.
ഒരേ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് വ്യത്യസ്ത ശമ്പളമാണ് ലഭിക്കുന്നതെന്നും പ്രതിമാസ അവധികളുടെ എണ്ണം കുറച്ചുവെന്നും ജീവനക്കാര്‍ പറഞ്ഞു. സംഭാവനക്കൊള്ളയില്‍ കൂടുതല്‍ ജീവനക്കാരെ ചോദ്യം ചെയ്‌തേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കൂട്ടരാജി.
നേരത്തെ എട്ടുപേര്‍ അറസ്റ്റിലാകുകയും ക്ഷേത്രത്തിന്റെ മേല്‍നോട്ട ചുമതലയുള്ള ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ മുതിര്‍ന്ന ഭാരവാഹികള്‍ രാജിവെക്കുകയും ചെയ്തിരുന്നു. പ്രതികള്‍ വ്യാജ വി.ഐ.പി പാസുകള്‍ നിര്‍മിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
അറസ്റ്റിലായ ടിന്നു യാദവാണ് ഡിജിറ്റല്‍ ഐഡി സംവിധാനം ദുരുപയോഗം ചെയ്ത് നൂറുകണക്കിന് വി.ഐ.പി പാസുകള്‍ നിര്‍മിച്ച് പണം ഈടാക്കിയെന്നാണ് കണ്ടെത്തല്‍. ഇതേ തുടര്‍ന്ന് പ്രമുഖരുടെ ഡിജിറ്റല്‍ ഐഡികള്‍ സസ്‌പെന്‍ഡ് ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ സംഭാവനകള്‍ക്ക് വ്യാജ രസീത് നല്‍കിയതായും കണ്ടെത്തിയിരുന്നു.
Content Highlight: Ayodhya Ram Mandir Theft: Staff counting temple offerings resign en masse; move comes amidst speculation that more employees will be questioned.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.