ലോകസിനിമാ ചരിത്രത്തില്‍ ഏറെ അത്ഭുതം സൃഷ്ടിച്ച സിനിമയാണ് അവതാര്‍. 2009ലായിരുന്നു ഈ ജെയിംസ് കാമറൂണ്‍ ചിത്രത്തിന്റെ ആദ്യ ഭാഗം പ്രദര്‍ശനത്തിനെത്തിയത്. ഈ ചിത്രം എക്കാലത്തെയും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമയായി മാറിയിരുന്നു.
അതിന്റെ രണ്ടാം ഭാഗം 2022ലായിരുന്നു തിയേറ്ററുകളിലെത്തിയത്. ലോകത്ത് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകളുടെ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ് ഈ ചിത്രം. ഇപ്പോള്‍ ലോകസിനിമാ ആരാധകര്‍ കാത്തിരിക്കുന്നത് ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനാണ്.
കൊവിഡിന് ശേഷം വന്ന ഹോളിവുഡ് സ്‌ട്രൈക്കുകളും ചിത്രം വൈകാന്‍ കാരണമായി. എന്നാല്‍ മൂന്നാം ഭാഗം 2025 ക്രിസ്മസിന് റിലീസിനെത്തുമെന്നാണ് ആഗോളമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
