ജനുവരി 28ന് ഓട്ടോ-ടാക്‌സി പണിമുടക്ക്
Kerala
ജനുവരി 28ന് ഓട്ടോ-ടാക്‌സി പണിമുടക്ക്
ന്യൂസ് ഡെസ്‌ക്
Friday, 24th January 2014, 6:23 pm

[]തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ ജനുവരി 28ന് പണിമുടക്കും. ബജറ്റില്‍ വാഹനങ്ങളുടെ നികുതി വര്‍ധനവ് പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

മോട്ടോര്‍ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മറ്റിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

ഇന്ന് അവതരിപ്പിച്ച കേരള ബജറ്റില്‍ ഓട്ടോ റിക്ഷകള്‍ക്കും ടാക്‌സികാറുകള്‍ക്കും നികുതി വര്‍ധിപ്പിച്ചിരുന്നു. ടാക്‌സികാറുകള്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് 7000 രൂപയും ചെറിയ കാറുകളുടെ നികുതി 12% ആക്കിയിട്ടുണ്ട്.

ലംപ്‌സം ടാക്‌സ് പഴയ ഓട്ടോകള്‍ക്കും നിര്‍ബന്ധമാക്കുകയും ചരക്കു വാഹനങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തേക്ക് ഒറ്റത്തവണ നികുതി ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

1500 സിസിയില്‍ കൂടുതലുളള ടാക്‌സി കാറുകള്‍ക്ക് ലക്ഷ്വറി ടാക്‌സ്, ജനറേറ്റര്‍ വാഹനങ്ങള്‍ക്കുള്ള നികുതി വര്‍ധനവ്, സ്ലീപ്പര്‍, പുഷ്ബാക് സംവിധാനമുളള വാഹനങ്ങള്‍ക്ക് െ്രെതമാസ നികുതി. അന്തര്‍സംസ്ഥാന പെര്‍മിറ്റുള്ള ഇത്തരം വാഹനങ്ങള്‍ സീറ്റൊന്നിന് 1000 രൂപ െ്രെതമാസ നികുതി.

മോട്ടോര്‍ ക്യാബുകള്‍ക്കും നികുതി, ആഡംബരകാറുകള്‍ ടാക്‌സി റജിസ്‌ട്രേഷന്‍ എടുത്തു നികുതി വെട്ടിക്കുന്നതു തടയുക തുടങ്ങിയവയണ് ടാക്‌സി വാഹനങ്ങള്‍ക്കുള്ള മറ്റു നികുതികള്‍.