എഡിറ്റര്‍
എഡിറ്റര്‍
നവംബര്‍ പത്തിന് മുമ്പ് ഓട്ടോ-ടാക്‌സി നിരക്ക് വര്‍ധിപ്പിക്കും
എഡിറ്റര്‍
Thursday 25th October 2012 2:37pm

തിരുവനന്തപുരം: നവംബര്‍ പത്തിന് മുമ്പ് ഓട്ടോടാക്‌സി നിരക്ക് വര്‍ധനയുണ്ടാകും. ഇതേത്തുടര്‍ന്ന്‌ ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു.

Ads By Google

ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് ഓട്ടോ ടാക്‌സി തൊഴിലാളി യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. അന്തിമ തീരുമാനം മന്ത്രിസഭാ യോഗത്തിന് വിട്ടു.

നവംബര്‍ പത്തിന് ചേരുന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.

ഓട്ടോ മിനിമം ചാര്‍ജ് 15 രൂപയാക്കിയും കിലോമീറ്ററിന് 8 രൂപയാക്കിയും ഉയര്‍ത്തും. ടാക്‌സി മിനിമം ചാര്‍ജ് 60 രൂപയില്‍ നിന്നും 100 രൂപയാക്കി ഉയര്‍ത്തും. എ.സി കാറുകള്‍ക്ക് പത്ത് ശതമാനവും നിരക്കു വര്‍ധനയുണ്ടാകും.

ഇതേ തുടര്‍ന്ന് ഈ മാസം 31ന് നടത്താനിരുന്ന സമരം പത്തു ദിവസത്തേക്ക് കൂടി മാറ്റിവയ്ക്കുകയാണെന്ന് തൊഴിലാളി യൂണിയന്‍ അറിയിച്ചു. ഓട്ടോറിക്ഷയുടെ കുറഞ്ഞ നിരക്ക് 12 രൂപയില്‍ നിന്ന് 15 രൂപയും ടാക്‌സിക്ക് 60 രൂപയില്‍ നിന്നു 100 രൂപയും ആയി  വര്‍ധിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.

Advertisement