തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു
Kerala News
തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th October 2019, 8:43 am

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ യുവാവിനെ വെട്ടിക്കൊന്നു. ഓട്ടോ ഡ്രൈവറായ വിപിനാണ് കൊല്ലപ്പെട്ടത്. ഗുണ്ടാപ്പകയാണ് കൊലയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നു.

രാത്രി 12 മണിക്കാണ് സംഭവം. സെന്‍ട്രല്‍ മാള്‍ പരിസരത്തു നിന്നും ആനയറ ഭാഗത്തേയ്ക്ക് രാത്രി ഓട്ടം വിളിച്ചു കൊണ്ടുവന്നാണ് കൊലപ്പെടുത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വിപിന്‍. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഒരു ഗുണ്ടാസംഘവും വിപിനുമായി പ്രശ്നമുണ്ടായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വിപിന്റെ ഓട്ടോയും തല്ലിത്തകര്‍ത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പൊലിസ് സംശയിക്കുന്നത് ആറുപേരെയാണ്. സെന്‍ട്രല്‍ മാളിനു സമീപത്തെ സി.സി.ടി.വി പരിശോധിച്ചതില്‍ നിന്നാണ് ഓട്ടം വിളിച്ചത് ആറുപേരാണെന്നു വ്യക്തമായത്.