റോബര്‍ട്ട് ഫിസ്‌ക്
റോബര്‍ട്ട് ഫിസ്‌ക്
പ്രമുഖ ഇംഗ്ലീഷ് പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനുമാണ് റോബര്‍ട്ട് ഫിസ്‌ക്. ഇപ്പോള്‍ 'ദ ഇന്‍ഡിപെന്‍ഡന്റ്' എന്ന പ്രശസ്ത ബ്രിട്ടീഷ് പത്രത്തിന്റെ മധ്യേഷ്യന്‍ കറസ്‌പോന്‍ഡന്റായി ജോലി ചെയ്യുന്നു. യുദ്ധകാര്യ ലേഖകനായിട്ടാണ് ഫിസ്‌ക് അറിയപ്പെടുന്നത്. അറബിഭാഷ സംസാരിക്കാനറിയുന്ന ഫിസ്‌ക് ഉസാമ ബിന്‍ ലാദിനെ മൂന്ന് വട്ടം നേരില്‍ കണ്ട് അഭിമുഖം നടത്തീട്ടുള്ള അപൂര്‍വ്വം പാശ്ചാത്യ പത്രപ്രവര്‍ത്തകരിലൊരാളാണ്