ഇന്ത്യന്‍ വനിതള്‍ക്ക് എതിരായ ഒന്നാം ഏകദിന മത്സരത്തില്‍ ആതിഥേയരായ ഓസ്‌ട്രേലിയ വിജയം സ്വന്തമാക്കിയിരുന്നു. അലന്‍ ബോര്‍ഡര്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ടീമിന്റെ വിജയം. ബെത് മൂണിയുടെ കരുത്തിലായിരുന്നു ആതിഥേയര്‍ ഇന്ത്യയെ തകര്‍ത്തത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 215 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. ഇത് പിന്തുടര്‍ന്ന ഓസീസ് 217 റണ്‍സ് അടിച്ചെടുത്ത് ജയിക്കുകയായിരുന്നു. 70 പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു ആതിഥേയരുടെ വിജയം.

Photo: Espncricinfo/x.com
വിജയത്തോടെ ഓസീസിന് തങ്ങളുടെ ഒരു സ്‌പെഷ്യല്‍ സ്ട്രീക്കും നിലനിര്‍ത്തി. മറ്റൊന്നുമല്ല, അലന്‍ ബോര്‍ഡര്‍ ഗ്രൗണ്ടില്‍ ഇതുവരെ ഒരിക്കല്‍ പോലും വനിതാ ഏകദിനത്തില്‍ പരാജയപ്പെട്ടിട്ടില്ല എന്നതാണ് അത്. ഈ ഗ്രൗണ്ടില്‍ ടീം 21 മത്സരങ്ങള്‍ക്കാണ് കളത്തിലിറങ്ങിയത്.
ഈ മത്സരങ്ങളിലെല്ലാം ഓസീസ് വനിതകള്‍ തിരിച്ചുകയറിയത് വിജയവുമായാണ്. അതായത് അലന്‍ ബോര്‍ഡര്‍ ഗ്രൗണ്ടില്‍ ഓസീസ് വനിതകളുടെ വിജയ ശതമാനം 100 ആണെന്ന് സാരം.
1999ലാണ് ഓസീസ് വനിതകള്‍ ഈ ഗ്രൗണ്ടില്‍ ആദ്യമായി 50 ഓവര്‍ ക്രിക്കറ്റ് കളിച്ചത്. പിന്നീട് പല ടീമുകള്‍ ടീമിന് മുന്നില്‍ എതിരാളികളായെത്തി. എന്നാല്‍, അപ്പോഴെല്ലാം ഓസീസ് തങ്ങളുടെ വിജയം ആവര്‍ത്തിച്ചു. ഇപ്പോള്‍ 21ാം
മത്സരത്തില്‍ ഇന്ത്യയെയും മുട്ടുകുത്തിച്ച് തങ്ങളുടെ സ്ട്രീക്ക് നിലനിര്‍ത്തി.
അതേസമയം, മത്സരത്തില്‍ ഓസീസിനായി ബെത് മൂണി 79 പന്തില്‍ 76 റണ്‍സും അലീസ ഹീലി 70 പന്തില്‍ 50 റണ്‍സും നേടി. കൂടാതെ, അനബെല്‍ സതര്‍ലാന്‍ഡ് 44 പന്തില്‍ 48 റണ്‍സുമായി പുറത്താവാതെ നിന്നു.
𝐁𝐞𝐭𝐡 𝐌𝐨𝐨𝐧𝐞𝐲 𝐰𝐚𝐥𝐤𝐬 𝐛𝐚𝐜𝐤 𝐚𝐟𝐭𝐞𝐫 𝐚 𝐬𝐨𝐥𝐢𝐝 𝟕𝟔 👏
Deepti Sharma with a breakthrough late in the innings, Australia 12 away from victory! 💪#CricketTwitter pic.twitter.com/nFDvDN2CYX
— Female Cricket (@imfemalecricket) February 24, 2026
ഇന്ത്യക്കായി ശ്രീ ചരണി രണ്ട് വിക്കറ്റുകളും ക്രാന്തി ഗൗഡും ദീപ്തി ശര്‍മയും ഓരോ വിക്കറ്റുകള്‍ വീതവുമെടുത്തു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി സ്മൃതി മന്ഥാനയും ഹര്‍മന്‍പ്രീത് കൗറും അര്‍ധ സെഞ്ച്വറി നേടി. സ്മൃതി 68 റണ്‍സെടുത്തപ്പോള്‍ 84 പത്തില്‍ 53 റണ്‍സായിരുന്നു ഹര്‍മന്റെ സമ്പാദ്യം.
ആഷ്ലി ഗാര്‍ഡനര്‍ മൂന്ന് വിക്കറ്റുകളും മേഗന്‍ ഷട്ട് രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. സോഫി മോളിനക്‌സ്, താലിയ മഗ്രാത്ത്, അലന കിങ്, ഡാര്‍സി ബ്രൗണ്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവുമെടുത്തു.
Content Highlight: Australian Women never a lost an ODI match in Alan Border Field since 1999
