ആദ്യ റൗണ്ടില്‍ തന്നെ തോല്‍വി; ആന്‍ഡി മറെ ടെന്നീസില്‍ നിന്ന് വിരമിച്ചു
Australian Open
ആദ്യ റൗണ്ടില്‍ തന്നെ തോല്‍വി; ആന്‍ഡി മറെ ടെന്നീസില്‍ നിന്ന് വിരമിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 14th January 2019, 6:09 pm

മെല്‍ബണ്‍: ആസ്‌ട്രേലിയന്‍ ഓപ്പണിലെ ആദ്യ റൗണ്ടില്‍ നിന്ന് ബ്രിട്ടന്റെ ആന്‍ഡി മറെ പുറത്ത്. 6-4,6-4,6-7(5),6-7(5),6-2 എന്ന സെറ്റിലാണ് മറെയുടെ പരാജയം.

മറെയുടെ അവസാന ടൂര്‍ണ്ണമെന്റായിരുന്നു ആസ്‌ട്രേലിയന്‍ ഓപ്പണിലേത്.

2012ലെ യുഎസ് ഓപ്പണില്‍ നൊവാക് ദ്യോക്കോവിച്ചിനെ തോല്‍പ്പിച്ച മറേ, 1977ന് ശേഷം ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന ആദ്യ ബ്രിട്ടീഷ് താരമായി. റോജര്‍ ഫെദററും റാഫേല്‍ നദാലും അടക്കിവാണ ടെന്നിസ് യുഗത്തില്‍ മൂന്ന് ഗ്രാന്‍ഡ്സ്ലാം കിരീടവും രണ്ട് ഒളിംപിക്സ് സ്വര്‍ണമെഡലും മറേ സ്വന്തമാക്കി.

ALSO READ: പുരസ്‌കാര വേദിയില്‍ സലാഹിനെ കാണാന്‍ കഴിഞ്ഞില്ല, പൊട്ടിക്കരഞ്ഞ കുഞ്ഞ് ആരാധകനായി വിമാനയാത്ര നീട്ടിവെച്ച് മുഹമ്മദ് സലാഹ്

2016ല്‍ രണ്ടാം വിമ്പിള്‍ഡന്‍ കിരീടവും രണ്ടാം ഒളിംപിക്സ് സ്വര്‍ണവും സ്വന്തമാക്കിയ വര്‍ഷം മറേയെ സര്‍ പദവി നല്‍കി ബ്രിട്ടഷ് സര്‍ക്കാര്‍ ആദരിച്ചിരുന്നു. തുടര്‍ച്ചയായി രണ്ട് ഒളിമ്പിക് സിംഗിള്‍സ് മെഡല്‍ നേടുന്ന ആദ്യ താരമാണ് മറേ.

ഇടുപ്പിനേറ്റ പരുക്കിനെത്തുടര്‍ന്ന് ഏറെനാളായി ടെന്നിസില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു താരം.

WATCH THIS VIDEO: