ഇന്ത്യ വുമണ്‍സിനെതിരായ മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വിജയം സ്വന്തമാക്കി ഓസ്ട്രേലിയ വുമണ്‍സ്. മനുക ഓവലില്‍ നടന്ന മത്സരത്തില്‍ 19 റണ്‍സിനാണ് ഓസീസ് വിജയിച്ചത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് അടിച്ചെടുത്തത്.
എന്നാല്‍ മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ 1-1 എന്ന എലയിലെത്താന്‍ ഓസ്‌ട്രേലിയയ്ക്ക് സാധിച്ചു.
Australia win the 2nd T20I by 19 runs.#TeamIndia will aim to bounce back in the series decider on Saturday.
Scorecard ▶️ https://t.co/8prXc1p5fJ#AUSvIND pic.twitter.com/2dSdGdcQbB
— BCCI Women (@BCCIWomen) February 19, 2026
ഓസീസിന് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് ഓപ്പണര്‍ ജോര്‍ജിയ വോളാണ്. 57 പന്തില്‍ നിന്ന് ഒരു സിക്‌സും 11 ഫോറുമടക്കം 88 റണ്‍സ് നേടിയാണ് താരം ഓസീസിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. മത്സരത്തിലെ താരവും ജോര്‍ജിയയായിരുന്നു.
ഓപ്പണര്‍ ബെത് മൂണി 39 പന്തില്‍ നിന്ന് നാല് ഫോറടക്കം 46 റണ്‍സും നേടി. ആദ്യ വിക്കറ്റ് വീഴുമ്പോള്‍ 128 റണ്‍സിന്റെ മികച്ച പാര്‍ട്ണര്‍ഷിപ്പാണ് ഇരുവരും നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി അരുന്ധതി റെഡ്ഡി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ രേണുക സിങ് ഒരു വിക്കറ്റും നേടി.
അതേസമയം ഇന്ത്യയ്ക്ക് ഉയര്‍ന്ന സ്‌കോര്‍ നേടത്തിയത് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ്. 30 പന്തില്‍ അഞ്ച് ഫോര്‍ ഉള്‍പ്പെടെ 36 റണ്‍സാണ് താരം നേടിയത്. തന്റെ 356ാം അന്താരാഷ്ട്ര മത്സരത്തിന് ഇറങ്ങിയ ഹര്‍മന്‍ ഒരു തകര്‍പ്പന്‍ റെക്കോഡും സ്വന്തമാക്കിയിരുന്നു.
വനിതാ ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന താരം എന്ന നേട്ടമാണ് ഹര്‍മന്‍ സ്വന്തമാക്കിയത്. ആറ് ടെസ്റ്റ് മത്സരങ്ങളും 161 ഏകദിനങ്ങളും 189 ടി-20 മത്സരങ്ങളുമാണ് ഹര്‍മന്‍ കളിച്ചത്.
അതേസമയം മത്സരത്തില്‍ ഓപ്പണര്‍ സ്മൃതി മന്ഥാന 24 പന്തില്‍ 31 റണ്‍സും ഷഫാലി വര്‍മ 23 പന്തില്‍ 29 റണ്‍സും നേടി. പിന്നീട് മധ്യ നിരയില്‍ 19 റണ്‍സ് നേടിയ റിച്ചാ ഘോഷിനെ മാറ്റി നിര്‍ത്തിയാല്‍ മറ്റാര്‍ക്കും ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല. ഓസീസിന് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് മൂന്ന് വിക്കറ്റുകള്‍ നേടിയ ആഷ്‌ളി ഗാര്‍ഡനാണ്. കിം ഗര്‍ത്തും ക്യാപ്റ്റന്‍ സോഫി മൊളീനക്‌സും രണ്ട് വിക്കറ്റുരള്‍ വീതം നേടി.
Content Highlight: Australia Women’s Won Against India Women’s
