ഇന്ത്യക്കെതിരായ അവസാന മത്സരത്തില്‍ മിച്ചല്‍ ജോണ്‍സണ്‍ ഉണ്ടാകില്ല
DSport
ഇന്ത്യക്കെതിരായ അവസാന മത്സരത്തില്‍ മിച്ചല്‍ ജോണ്‍സണ്‍ ഉണ്ടാകില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st November 2013, 10:00 am

[]ഓസ്‌ട്രേലിയ-ഇന്ത്യ അവസാന ഏകദിനത്തില്‍ ഓസ്‌ട്രേലിയയുടെ പ്രധാന ബൗളര്‍ മിച്ചല്‍ ജോണ്‍സണ്‍ ഉണ്ടാകില്ല. വരാനിരിക്കുന്ന ആഷസിന് തയ്യാറെടുക്കാന്‍ തിരിച്ചു പോവുകയാണ് ജോണ്‍സണ്‍.

ഏഴ് ഏകദിനങ്ങളിലെ അവസാന മത്സരം നാളെ നടക്കാനിരിക്കുകയാണ്. ജോണ്‍സണ്‍ ഉണ്ടാകില്ലെന്ന് ടീം മാനേജര്‍ പാറ്റ് ഹോവാര്‍ഡ് അറിയിച്ചു.

ഇന്ത്യയ്ക്കുള്ള മത്സരത്തില്‍ മികച്ച പ്രകടനമായിരുന്നു ജോണ്‍സണ്‍ കാഴ്ച്ച വെച്ചത്. ഇന്ത്യയ്‌ക്കെതിരെയുള്ള മത്സരത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയതും ജോണ്‍സണ്‍ തന്നെയാണ്.

ജോണ്‍സന്റെ അഭാവം ഓസ്‌ട്രേലിയന്‍ ടീമിന് തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. ഇന്ത്യ ഈ അവസരം യുക്തമായി ഉപയോഗിച്ചാല്‍ വിജയം ഇന്ത്യയ്‌ക്കൊ്പ്പം നില്‍ക്കും.