ഗാബയില്‍ സഞ്ജുവില്ല, കങ്കാരുക്കള്‍ക്ക് ജീവന്‍ മരണ പോരാട്ടം; ടോസ് രക്ഷകനായി!
Sports News
ഗാബയില്‍ സഞ്ജുവില്ല, കങ്കാരുക്കള്‍ക്ക് ജീവന്‍ മരണ പോരാട്ടം; ടോസ് രക്ഷകനായി!
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 8th November 2025, 1:54 pm

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ അഞ്ചാമത്തെ ടി-20 മത്സരത്തിന് ഗാബയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ഫീല്‍ഡിങ്ങാണ് തെരഞ്ഞെടുത്തത്. സ്‌ക്വാഡില്‍ തിലക് വര്‍മയെ ഒഴിവാക്കി റിങ്കു സിങ്ങിനെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. അതേസമയം സൂപ്പര്‍ താരം സഞ്ജു സാംസണെ അവസാന മത്സരത്തിലും ഇന്ത്യ ലൈന്‍ അപ്പില്‍ നിന്ന് ഒഴിവാക്കി. മാറ്റങ്ങളില്ലാതെയാണ് ഓസീസ് കളിത്തിലിറങ്ങിയത്.

അതേസമയം പരമ്പരയിലെ നാല് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 2-1ന് മുമ്പിലാണ്. മാത്രമല്ല നിര്‍ണായക മത്സരത്തില്‍ വിജയം സ്വന്തമാക്കിയാല്‍ പരമ്പര നേടാനുള്ള അവസരം സൂര്യകുമാര്‍ യാദവിനും സംഘത്തിനുമുണ്ട്. പരമ്പര സമനിലയിലെത്തിക്കാന്‍ ഓസ്‌ട്രേലിയ ജീവന്‍ മരണ പോരാട്ടം തന്നെ നടത്തേണ്ടിവരും. ഗാബ പിച്ച് പേസര്‍മാര്‍ക്ക് ഗുണം ചെയ്യുന്നതിനാല്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് തുടക്കത്തില്‍ തന്നെ വെല്ലുവിളി ഉയര്‍ത്താന്‍ കങ്കാരുപ്പടയ്ക്ക് സാധിക്കുമെന്നാണ് കരുതുന്നത്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിങ്, അക്സര്‍ പട്ടേല്‍, ശിവം ദുബെ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ

ഓസ്ട്രേലിയ പ്ലെയിങ് ഇലവന്‍

മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), മാറ്റ് ഷോര്‍ട്ട്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ജോഷ് ഫിലിപ്പ്, മാര്‍ക്കസ് സ്റ്റോയിനിസ്, ഗ്ലെന്‍ മാക്സ്വെല്‍, ബെന്‍ ഡ്വാര്‍ഷിസ്, നഥാന്‍ എല്ലിസ്, സേവ്യര്‍ ബാര്‍ട്ട്ലെറ്റ്, ആദം സാംപ

Content Highlight: Australia in a Do Or Die battle against India