ചരിത്രത്തിലാദ്യം; വിന്‍ഡീസിനെതിരെ റെക്കോഡ് നേട്ടവുമായി കങ്കാരുപ്പട
Cricket
ചരിത്രത്തിലാദ്യം; വിന്‍ഡീസിനെതിരെ റെക്കോഡ് നേട്ടവുമായി കങ്കാരുപ്പട
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 9th February 2024, 3:45 pm

ഓസ്‌ട്രേലിയ-വെസ്റ്റ് ഇന്‍ഡീസ് മൂന്ന് ടി20 പരമ്പരയിലെ ആദ്യ മത്സരം ആവേശകരമായി നടന്നുകൊണ്ടിരിക്കുകയാണ്. ബ്ലണ്ട്‌സ്റ്റോണ്‍ അറീനയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 213 എന്ന കൂറ്റന്‍ ടോട്ടല്‍ ആണ് വിന്‍ഡീസിന് മുന്നില്‍ പടുത്തുയര്‍ത്തിയത്. ഇതിന് പിന്നാലെ ഒരു ചരിത്രനേട്ടവും ഓസ്‌ട്രേലിയ സ്വന്തമാക്കി.

ടി20 ചരിത്രത്തിലാദ്യമായാണ് വെസ്റ്റ് ഇന്‍ഡീസിനെതിരെ ഓസ്‌ട്രേലിയ 200ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്നത്. ടി20 ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഓസ്‌ട്രേലിയ നേടുന്ന ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ കൂടിയാണിത്.

ഓസ്‌ട്രേലിയന്‍ ബാറ്റിങ് നിരയില്‍ സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ 36 പന്തില്‍ 70 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനം നടത്തി. 12 ഫോറുകളും ഒരു സിക്‌സുമാണ് ഓസ്‌ട്രേലിയന്‍ താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 194.44 സ്‌ട്രൈക്ക് റേറ്റിലായിരുന്നു വാര്‍ണര്‍ ബാറ്റ് വീശിയത്.

വാര്‍ണറിന് പുറമേ ജോഷ് ഇംഗിസ് 25 പന്തില്‍ 39 റണ്‍സും ടിം ഡേവിഡ് 17 പന്തില്‍ 37 നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ ഓസീസ് 213 എന്ന കൂറ്റന്‍ ടോട്ടലിലേക്ക് നീങ്ങുകയായിരുന്നു.

വിന്‍ഡീസ് ബൗളിങ് നിരയില്‍ ആന്ദ്രേ റസ്സല്‍ മൂന്ന് വിക്കറ്റും അല്‍സാരി ജോസഫ് രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി. ജേസണ്‍ ഹോള്‍ഡറും റൊമാരിയോ ഷെപ്പേര്‍ഡും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Content Highlight: Australia cricket team create a new history against  west indies.