ടീം സ്‌കോര്‍ 140 എത്തിയപ്പോഴേക്കും സെഞ്ച്വറി; ടെസ്റ്റിൽ ടി20 കളിച്ച് ഇന്ത്യൻ സൂപ്പർ താരം
Cricket
ടീം സ്‌കോര്‍ 140 എത്തിയപ്പോഴേക്കും സെഞ്ച്വറി; ടെസ്റ്റിൽ ടി20 കളിച്ച് ഇന്ത്യൻ സൂപ്പർ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 9th February 2024, 1:18 pm

രഞ്ജി ട്രോഫിയില്‍ മുംബൈ ഛത്തീസ്ഗഡിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ തിങ്ങ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉച്ചയ്ക്ക് ലഞ്ചിന് പിരിയുമ്പോള്‍ വിക്കറ്റ് ഒന്നും നഷ്ടമാവാതെ 32 ഓവറില്‍ 140 റണ്‍സ് എന്ന നിലയിലാണ്. മുംബൈക്കായി തകര്‍പ്പന്‍ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് ഇന്ത്യന്‍ താരം പൃത്വി ഷാ കാഴ്ചവെക്കുന്നത്.

107 പന്തില്‍ പുറത്താവാതെ 101 റണ്‍സാണ് പൃത്വി ഷാ നേടിയത്. 13 ഫോറുകളും രണ്ട് സിക്‌സറുകളുമാണ് ഇന്ത്യന്‍ താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 94.39 പ്രഹര ശേഷിയില്‍ ആയിരുന്നു പ്രിത്വി ഷാ ബാറ്റ് വീശിയത്.  ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 80 ഇന്നിങ്‌സില്‍ നിന്നും താരം നേടുന്ന 13ാം സെഞ്ച്വറി ആണിത്. ടീം 140 കടന്നപ്പോഴേക്കും താരം സെഞ്ച്വറി നേട്ടത്തില്‍ എത്തിയത് ഏറെ ശ്രദ്ധേയമായി.

മറുഭാഗത്ത് പ്രിത്വിക്ക് മികച്ച പിന്തുണ നല്‍കാന്‍ ഭൂപന്‍ ലാല്‍വാനിക്ക് സാധിച്ചു. 86 പന്തില്‍ 37 റണ്‍സാണ് ഭൂപന്‍ നേടിയത്. അഞ്ച് ഫോറുകളാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

അതേസമയം നിലവില്‍ എലൈറ്റ് ബി ഗ്രൂപ്പില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നും നാല് വിജയവും ഒരു തോല്‍വിയുമടക്കം 27 ഒന്നാം സ്ഥാനത്താണ് മുംബൈ.

Content Highlight: Prithvi Shaw score century in Ranji trophy.