ഓസ്‌ട്രേലിയയും പാകിസ്ഥാനും തമ്മിലുള്ള മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ അവസാന മത്സരം ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
ഓസ്‌ട്രേലിയയും പാകിസ്ഥാനും തമ്മിലുള്ള മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ അവസാന മത്സരം ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ ബാറ്റിങ്ങിനിറങ്ങിയ കങ്കാരുപ്പടയ്ക്ക് വമ്പന്‍ തിരിച്ചടി നല്‍കിയാണ് പാകിസ്ഥാന്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. 42 ഓവറില്‍ 157 റണ്‍സിന് ഓസീസിനെ പാകിസ്ഥാന്‍ ഓള്‍ ഔട്ട് ചെയ്യുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടി ഷഹീന്‍ അഫ്രീദി മിന്നും പ്രകടനമാണ് പാകിസ്ഥാന് വേണ്ടി കാഴ്ചവെച്ചത്.
എന്നാല്‍ താരത്തിന് പുറമെ ഓസീസ് നിരയെ വിറപ്പിച്ചത് അബ്രാര്‍ അഹമ്മദിന്റെ കിടിലന്‍ ബൗളിങ്ങാണ്. 10 ഓവറില്‍ നിന്ന് രണ്ട് മെയ്ഡന്‍ ഉള്‍പ്പെടെ 19 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകളാണ് അബ്രാര്‍ നേടിയത്. 1.9 എന്ന കിടിലന്‍ എക്കോണമിയിലാണ് ഓസീസിനെതിരെ താരം പന്തെറിഞ്ഞത്. ഷദബ് ഖാന്‍ രണ്ട് വിക്കറ്റും ഹാരിസ് റൗഫ് ഒരു വിക്കറ്റും നേടി മികവ് പുലര്‍ത്തിയിരുന്നു.
ഓസീസ് നിരയില്‍ മികച്ച ബാറ്റിങ് പ്രകടനം നടത്താന്‍ സാധിച്ചത് ഓപ്പണര്‍ ജോഷ് ഇംഗ്ലിസിനാണ്. 71 പന്തില്‍ 65 റണ്‍സാണ് താരം നേടിയത്. മാര്‍നസ് ലബുഷാന്‍, അലക്‌സ് കാരി എന്നിവര്‍ 19 റണ്‍സ് വീതവും നേടിയിരുന്നു. അവസാന ഘട്ടത്തില്‍ ആദം സാംപ 10 റണ്‍സും കൂട്ടിച്ചേര്‍ത്തു. മാത്രമല്ല ഈ നാല് താരങ്ങള്‍ക്ക് മാത്രമേ ടീമിന് വേണ്ടി രണ്ടക്കം കാണാന്‍ സാധിച്ചിരുന്നുള്ളൂ.
നിലവില്‍ പരമ്പര 1-1ന് സമനിലയിലാണ്. സീരീസ് ഡിസൈഡറില്‍ മിന്നും പ്രകടനം കാഴ്ചവെച്ച പാകിസ്ഥാന് ബാറ്റിങ്ങില്‍ മികവ് പുലര്‍ത്താന്‍ സാധിച്ചാല്‍ പരമ്പര സ്വന്തമാക്കാന്‍ സാധിക്കു. മറുഭാഗത്ത് ജീവന്‍ മരണ പോരാട്ടം നടത്തിയാല്‍ മാത്രമേ ഓസീസിന് പരമ്പര കയ്യിലാക്കാന്‍ സാധിക്കൂ.
Pakistan have been decisive in series deciders against Australia, but who gets the win tonight?
Tale of the tape: https://t.co/Oea2Sfkgkj pic.twitter.com/MTr6Pj1yll
— cricket.com.au (@cricketcomau) June 4, 2026
Content Highlight: Australia All Out Against Pakistan In Do Or Die Match