ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്കിനെ ഞെട്ടിച്ച് ഓഗ്‌സ്‌ബെര്‍ഗ്. സ്വന്തം തട്ടകമായ അലയന്‍സ് അരീനയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബയേണ്‍ പരാജയപ്പെട്ടത്.

ഈ സീസണില്‍ ബുണ്ടസ് ലീഗയില്‍ ബയേണിന്റെ ആദ്യ പരാജയമാണിത്. പരാജയപ്പെട്ടതാകട്ടെ പോയിന്റ് പട്ടികയിലെ 13ാം സ്ഥാനക്കാരോടും.