അട്ടപ്പാടി ശിശുമരണം: വീഴ്ച പറ്റിയെന്ന് ജയലക്ഷ്മി
Kerala
അട്ടപ്പാടി ശിശുമരണം: വീഴ്ച പറ്റിയെന്ന് ജയലക്ഷ്മി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th April 2013, 11:32 am

പാലക്കാട്: പോഷകാഹാരക്കുറവ് മൂലം ശിശുമരണം തുടരുന്ന പാലക്കാട് അട്ടപ്പാടിയില്‍ പട്ടികവര്‍ഗ യുവജനക്ഷേമ മന്ത്രി പി.കെ.ജയലക്ഷ്മി സന്ദര്‍ശനം നടത്തി. []

ശിശു മരണം സംബന്ധിച്ച് ആരോഗ്യവകുപ്പിനും സാമൂഹ്യ ക്ഷേമ വകുപ്പിനും ഗുരുതരമായ വീഴ്ച പറ്റിയിട്ടുണ്ട്. ഇതുസംബന്ധിച്ച് വിശദമായ പരിശോധന നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്നും അവര്‍ വ്യക്തമാക്കി.

ആരോഗ്യവകുപ്പ് ജീവനക്കാരുടെയും ഐസിഡിഎസ് (ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡവലപ്‌മെന്റ് സര്‍വീസ്) ജീവനക്കാരുടെയും സേവനം വേണ്ടരീതിയില്‍ ലഭിച്ചില്ലെന്നു മന്ത്രി അഭിപ്രായപ്പെട്ടു.

വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ആദിവാസികള്‍ക്കുള്ള ധനസഹായം മുഖ്യമന്ത്രിയുമായി ആലോചിച്ചു തീരുമാനിക്കും.

പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും പി.കെ.ജയലക്ഷ്മി പറഞ്ഞു. രാവിലെ ഒന്‍പതുമണിയോടെ എത്തിയ മന്ത്രി കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യല്‍റ്റി ആശുപത്രിയില്‍ നടക്കുന്ന മെഡിക്കല്‍ ക്യാംപ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.