അക്യുപങ്ചര്‍ ക്യാമ്പ് സംഘാടകര്‍ക്കെതിരെ ആക്രമണം; സംഘാടകയായ യുവതിക്ക് പരിക്ക്
Kerala
അക്യുപങ്ചര്‍ ക്യാമ്പ് സംഘാടകര്‍ക്കെതിരെ ആക്രമണം; സംഘാടകയായ യുവതിക്ക് പരിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th November 2025, 9:59 pm

കോഴിക്കോട്: കുറ്റ്യാടി ഊരത്ത് അക്യുപങ്ചര്‍ ക്യാമ്പ് സംഘാടകര്‍ക്കെതിരെ ആക്രമണം. ‘അക്യുഷ് അക്യുപങ്ചര്‍ അക്കാദമി’ എന്ന സ്ഥാപനം നടത്തിയ ക്യാമ്പിലായിരുന്നു സംഭവം. ആക്രമണത്തില്‍ സംഘാടകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ക്യാമ്പ് സംഘടിപ്പിച്ച പേരാമ്പ്ര സ്വദേശി ഫെമിന എന്ന യുവതിക്കാണ് പരിക്കേറ്റത്. ഇവരുടെ കൈയ്ക്കും മുഖത്തിനും പരിക്കേറ്റിട്ടുണ്ട്. നിലവില്‍ യുവതി ചികിത്സയിലാണ്.

ഇന്ന് രാവിലെയായിരുന്നു ‘അക്യുഷ് അക്യുപങ്ചര്‍ അക്കാദമി’ ക്യാമ്പ് സംഘടിപ്പിച്ചത്. ഒമ്പത് മണിക്ക് തുടങ്ങിയ ക്യാമ്പിലേക്ക് 11. 30ഓടെ ഒരു സംഘം പരിപാടിയിലേക്ക് ഇരച്ചെത്തുകയായിരുന്നു. പിന്നാലെ സ്ത്രീകളും കുട്ടികളും അടക്കമുള്ള വരെ അക്രമിച്ചു എന്നാണ് വിവരം.

നേരത്തെ, കുറ്റ്യാടിയില്‍ അക്യുപങ്ചര്‍ ചികിത്സയ്ക്ക് പിന്നാലെ ഒരു യുവതി മരിച്ചിരുന്നു. ഇവരുടെ ബന്ധുക്കളാണ് ആക്രമണത്തിന് പിന്നിലെന്ന് പരിക്കേറ്റവര്‍ ആരോപിച്ചു. ക്യാമ്പിന്റെ സംഘാടകര്‍ സംഭവത്തില്‍ കുറ്റ്യാടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കുറ്റ്യാടിയിലെ യുവതിയുടെ മരണം അക്യുപങ്ചര്‍ ചികിത്സയിലെ പിഴവ് മൂലമാണ് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ വലിയ പ്രതിഷേധവും കുറ്റ്യാടിയില്‍ നടന്നിരുന്നു.

അശാസ്ത്രീയമായ അക്യുപങ്ചര്‍ ചികിത്സ രീതി തടയണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നാട്ടുകാരാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

Content Highlight: Attack on acupuncture camp organizers in Kozhikode; young woman organizer injured