കൂത്തുപറമ്പ്: കൂത്തുപറമ്പ് എം.എല്‍.എ കെ.പി മോഹനന് നേരെ കയ്യേറ്റം. മലിനജല പ്രശ്‌നത്തില്‍ പരിഹാരമില്ലാത്തതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാരില്‍ ചിലര്‍ എം.എല്‍.എയെ കയ്യേറ്റം ചെയ്തത്.
ചൊക്ലി കരിയാടിലെ സ്വകാര്യ ഡയാലിസിസ് സെന്ററില്‍ നിന്ന് പുറത്തേക്ക് ഒഴുക്കിവിടുന്ന മലിന ജലം വലിയ ദുരിതമാണ് തങ്ങള്‍ക്കുണ്ടാക്കുന്നതെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ കുറേ നാളുകളായി പ്രതിഷേധത്തിലായിരുന്നു നാട്ടുകാര്‍.