ഇതിനെതിരെ വലിയ തരത്തിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്.
ഇത് ലജ്ജാകരമാണെന്നും ഈ വീഡിയോ നിര്‍മിച്ചതാരായാലും എത്രയും പെട്ടെന്ന് അവര്‍ക്കെതിരായി നടപടികള്‍ എടുക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സാഗരിക ഘോഷ് ആവശ്യപ്പെട്ടു.
ഭരണഘടനയുടെ അധപതനമാണ് ഈ വീഡിയോ തുറന്നുകാട്ടുന്നതെന്ന് മാധ്യമ പ്രവര്‍ത്തകയായ റാണ അയ്യൂബ് എക്‌സില്‍ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ മലേഷ്യയില്‍ തനിക്ക് കിട്ടിയ സ്വീകരണത്തെ പുകഴ്ത്തുമ്പോള്‍ ഹിമന്ത ബിശ്വ ശര്‍മ മുസ്‌ലിങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്ന മീം ബി.ജെ.പി ഔദ്യോഗിക ഹാന്‍ഡിലിലൂടെ പങ്കുവെക്കുന്നുവെന്നും അവര്‍ പരിഹസിച്ചു.
മിയ മുസ്‌ലിങ്ങളെ ബുദ്ധിമുട്ടിക്കാന്‍ താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മിയ മുസ്‌ലിമിന്റെ ഓട്ടോ വിളിച്ചാല്‍ അഞ്ച് രൂപയാണെങ്കില്‍ നാല് രൂപ മാത്രം കൊടുത്താല്‍ മതിയെന്നടക്കമുള്ള പ്രസ്താവനകളും ഹിമന്ത നടത്തിയിരുന്നു.
ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
അസം മുഖ്യമന്ത്രിയുടെ പ്രസംഗം ഭരണഘടനാ തത്വങ്ങള്‍ക്കും ന്യൂനപക്ഷ അവകതാശങ്ങള്‍ക്കും ഭീഷണിയാണെന്ന കാണിച്ച് ആക്ടിവിസ്റ്റായ ഹര്‍ഷ് മന്ദര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
Content Highlight: Assam BJP shares Himanta Biswa Sarma’s video of symbolic shooting at Muslims at point blank range
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.