ബേസില്‍ ജോസഫ് എന്ന മലയാളത്തിലെ മികച്ച സംവിധായകന്റെ അരങ്ങേറ്റ ചിത്രമെന്ന പ്രത്യേകതയോടെ 2015ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കുഞ്ഞിരാമായണം. സ്ഥിരം കഥ പറച്ചില്‍ പാറ്റണേുകളെ പൊളിച്ചെഴുതിക്കൊണ്ട് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് വലിയ സ്വീകാര്യതയായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചിരുന്നത്. വിനീത് ശ്രീനിവാസന്‍, അജു വര്‍ഗീസ്, ധ്യന്‍ ശ്രീനിവാസന്‍, നീരജ് മാധവ് തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ അഴിഞ്ഞാടിയ ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ പ്രത്യക്ഷപ്പെട്ട കാമിയോ റോളായിരുന്നു ബിജു മോനോന്റേത്.
ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ കല്ല്യാണ ചെക്കനായ മനോഹരനായി മാസ് എന്‍ട്രിയാണ് ബിജു മോനോന്‍ നടത്തുന്നതെന്ന് കാണാം. തനിക്ക് കല്ല്യാണമുറപ്പിച്ച പെണ്‍കുട്ടി വേറൊരാളെ വിവാഹം കഴിക്കുമ്പോള്‍ മറ്റൊരു വധുവിന്റെ സ്വര്‍ണം കണ്ട് രണ്ടാമതൊന്ന് ആലോചിക്കാതെ മനോഹരന്‍ ചിത്രത്തില്‍ വിവാഹത്തിന് സമ്മതിക്കുന്നുണ്ട്. എന്നാല്‍ പിന്നീട് അമളി പറ്റിയെന്ന് മനസിലാകുന്ന കഥാപാത്രത്തിന്റെ മാനറിസങ്ങളെല്ലാം ബിജു മോനോന്‍ കൈയടക്കത്തോടെയായിരുന്നു അവതരിപ്പിച്ചിരുന്നത്.
സമീപകാലത്ത് നടന്‍ ആസിഫ് അലിയും ബിജു മേനോനും ഒന്നിച്ചെത്തിയ ഒരു അഭിമുഖത്തില്‍ ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. കഥാപാത്രത്തെ കുറിച്ച് എന്ത് വിവരണമായിരുന്നു അഭിനയിക്കാനായി വിളിച്ചപ്പോള്‍ ബേസില്‍ നല്‍കിയതെന്ന അവതാരകയുടെ ചോദ്യത്തിന് ബിജു മോനോന് മറുപടി പറയുന്നതിന് മുമ്പ് ആസിഫ് അലി പറഞ്ഞ വാക്കുകളാണ് ചിരി പടര്‍ത്തിയത്.
ചേട്ടാ ഇങ്ങനെയൊരു റോളുണ്ട്, ഇതാണ് കഥ എന്നൊക്കെയായിരുന്നു വേഷം ചെയ്യാനായി വിളിച്ചപ്പോള്‍ പറഞ്ഞതെന്ന് താരം ഓര്‍മിച്ചെടുക്കുന്നു. എന്നാല്‍ ഇതിനിടയിലാണ് ആസിഫ് അലി തഗടിച്ചത്. കണ്ടാല്‍ മാന്യനാണെന്ന് തോന്നുന്ന ഒരു ഫ്രോഡിനെ അവര്‍ക്ക് വേണമായിരുന്നുവെന്നും അങ്ങനെയാണ് ബിജു മേനോനിലേക്ക് എത്തിയത് എന്നുമായിരുന്നു ആസിഫ് അലി പറഞ്ഞത്. നീയത് അറിഞ്ഞുകൊണ്ട് പറഞ്ഞതാണോ എന്ന ബിജു മേനോന്റെ ചോദ്യത്തിന് ആ സിനിമ കാണുമ്പോള്‍ അങ്ങനെ തോന്നുമെന്നായിരുന്നു ആസിഫിന്റെ മറുപടി.
Content Highlight: Asif ali talks about Biju Menon’s character in Kunjiramayanam
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.