നമ്മള്‍ കരുതും പുഴുങ്ങിയ പയറാണ് ചാക്കോച്ചന് ഷെഫ് ഉണ്ടാക്കി കൊടുക്കുന്നതെന്ന്, എന്നാല്‍ അങ്ങനെയല്ല: ആസിഫ് അലി
Malayalam Cinema
നമ്മള്‍ കരുതും പുഴുങ്ങിയ പയറാണ് ചാക്കോച്ചന് ഷെഫ് ഉണ്ടാക്കി കൊടുക്കുന്നതെന്ന്, എന്നാല്‍ അങ്ങനെയല്ല: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 14th September 2025, 4:27 pm

 

രാജമ്മ @ യാഹൂവിന്റെ ലൊക്കേഷനില്‍ വെച്ചുണ്ടായ രസകരമായ അനുഭവം പങ്കുവെച്ച് ആസിഫ് അലി. കുഞ്ചാക്കോ ബോബനും ആസിഫ് അലിയും പ്രധാനവേഷത്തില്‍ എത്തിയ ചിത്രമായിരുന്നു രാജമ്മ അറ്റ് യാഹു. സിനിമയുടെ ഷൂട്ടിങ്ങ് സമയത്ത് കുഞ്ചാക്കോ ബോബന് ഒരു ഷെഫുണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

‘ലൊക്കേഷനില്‍ ഈ ഷെഫ് വരും, എന്നിട്ട് ചാക്കോച്ചന് വേണ്ട ഭക്ഷണം അദ്ദേഹം ഉണ്ടാക്കും. ചാക്കോച്ചന് ഷെഫുണ്ടെന്ന ആ ഞെട്ടിക്കുന്ന സത്യം ഞാന്‍ അപ്പോഴാണ് അറിഞ്ഞത്. അതുവരെ ട്രാഫിക്ക് എന്ന സിനിമ ഷൂട്ട് ചെയ്യുമ്പോഴൊക്കെ ഞാനും ചാക്കോച്ചനും കൂടെ ഒത്തിരി ഭക്ഷണം കഴിക്കാന്‍ പോയിട്ടുണ്ട്. അവിടെയുള്ള പ്രധാന സ്ഥലങ്ങളിലൊക്കെ ഞങ്ങള്‍ ഒരുപാട് പോയിട്ടുണ്ട്.

പക്ഷേ രാജമ്മ ചെയ്യുന്ന സമയത്താണ് ചാക്കോച്ചന്‍ ഒരു ഷെഫുണ്ടെന്ന കാര്യം എന്നോട് പറഞ്ഞത്. അങ്ങനെ പറയുമ്പോള്‍ നമ്മള്‍ സാധാരണയായി ചിന്തിക്കുക പുഴുങ്ങിയ പയറോ, സാലഡോ ഒക്കെ ഉണ്ടാക്കി കൊടുക്കുകയാണെന്നാണ്.

പക്ഷേ ഉച്ചക്ക് വന്നിട്ട് ഇയാള്‍ എന്താണ് കഴിക്കാന്‍ വേണ്ടതെന്ന് പറയുമ്പോള്‍ ചാക്കോച്ചന് ബിരായണിയും ചിക്കന്‍ ലോലിപ്പോപ്പുമൊക്കെയാണ് പറയുന്നത്. അപ്പോള്‍ ഞാന്‍ ചോദിച്ചു ഹെല്‍ത്തി ഫൂഡല്ലേ എന്ന്. ‘ ഹെല്‍ത്തി ഫുഡോ, നല്ല ടേയ്‌സ്റ്റില്‍ ഉണ്ടാക്കുന്ന ഒരുത്തനെ കിട്ടിയപ്പോള്‍ ഞാന്‍ കൊണ്ടുവന്നതാണെന്നാണ് പറഞ്ഞത്, ‘ ആസിഫ് പറഞ്ഞു. ഫിലിമി ബീറ്റ്‌സ് മലയാളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രഘു രാമ വര്‍മ്മ സംവിധാനം ചെയ്ത് 2015-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് രാജമ്മ @ യാഹൂ. കുഞ്ചാക്കോ ബോബനും ആസിഫ് അലിക്കും പുറമേ അനുശ്രീ, നിക്കി ഗില്‍ റാണി തുടങ്ങിയവരും ഇതില്‍ അഭിനയിച്ചിരുന്നു.

Content highlight: Asif Ali shares an interesting experience he had at the location of Rajamma at Yahoo