മികച്ച സിനിമാനുഭവം സമ്മാനിച്ച ചിത്രമായിരുന്നു ജീത്തു ജോസഫ് ഒരുക്കിയ കൂമന്‍. ഇരുവരും ഒന്നിച്ച മിറാഷ് കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ എത്തിയപ്പോഴും കൂമനും മിറാഷും തമ്മിലുള്ള താരതമ്യപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു.
മികച്ച സിനിമാനുഭവം സമ്മാനിച്ച ചിത്രമായിരുന്നു ജീത്തു ജോസഫ് ഒരുക്കിയ കൂമന്‍. ഇരുവരും ഒന്നിച്ച മിറാഷ് കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ എത്തിയപ്പോഴും കൂമനും മിറാഷും തമ്മിലുള്ള താരതമ്യപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു.
ഇപ്പോള്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ കൂമന്‍ സിനിമയെ കുറിച്ച് ആസിഫ് അലി സംസാരിക്കുന്നു. കൂമനിലെ ഗിരി എന്ന കഥാപാത്രം ജീത്തു സാറിനും തനിക്കും വളരെ ഇഷ്ടമാണെന്ന് അദ്ദേഹം പറയുന്നു.
‘വളരെ ഈഗോയിസ്റ്റും അതേസമയം കൂര്‍മബുദ്ധിയുമുള്ള ഒരു പോലീസുകാരനാണ് അയാള്‍. ആ കഥാപാത്രത്തിന് ഇനിയും സാധ്യതകളുണ്ട്. ഉറപ്പായിട്ടും കൂമന് മുകളില്‍നില്‍ക്കുന്ന ഒരു രണ്ടാംഭാഗത്തിനുള്ള കഥ കിട്ടിയാല്‍ ചെയ്യണം എന്നതാണ് ഞങ്ങളുടെയെല്ലാം ആഗ്രഹം. അതിന്റെ തിരക്കഥാകൃത്തായ കൃഷ്ണകുമാറേട്ടനും അത്തരമൊരു കഥ ആലോചിക്കുന്നുണ്ടെന്നാണ് ജീത്തുസാര്‍ പറഞ്ഞത്. അത്തരമൊരു മികച്ച കഥവരട്ടെ എന്ന് നമുക്കാഗ്രഹിക്കാം,’ ആസിഫ് പറയുന്നു.

ജീത്തു ജോസഫ് എന്ന സംവിധായകനൊപ്പം വര്‍ക്കുചെയ്യുമ്പോള്‍ അനുഭവവും അദ്ദേഹം പങ്കുവെക്കുകയുണ്ടായി. വളരെ അച്ചടക്കമുള്ള സംവിധായകനാണ് ജീത്തുവെന്നും നല്ലൊരു ടീം അദ്ദേഹത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഷൂട്ടിങ് അടക്കമുള്ള സിനിമയുടെ എല്ലാ കാര്യങ്ങളും കൃത്യമായി ജീത്തു പ്ലാന്‍ ചെയ്തിട്ടുണ്ടാകുമെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.
‘എത്ര ദിവസമാണോ ഷൂട്ടിങ് പ്ലാന്‍ ചെയ്തിരിക്കുന്നത് അതിനുമുമ്പ് തന്നെ അദ്ദേഹം അത് തീര്‍ത്തിരിക്കും. അത്രമാത്രം പ്രൊഫഷണലാണ്. ദൃശ്യംപോലെ ഒരുപാട് വലിയ ഹിറ്റുകള്‍ചെയ്ത് ഉയരത്തില്‍നില്‍ക്കുന്ന സംവിധായകനാണെന്ന ഫീല്‍ ഒരിക്കലും അദ്ദേഹത്തോട് സംസാരിക്കുമ്പോഴോ കൂടെ നില്‍ക്കുമ്പോഴോ ഉണ്ടാകില്ല.
വളരെ സിംപിളും ഈസിയുമായി കാര്യങ്ങള്‍ ചെയ്യുന്ന ഏറെ ഫ്രീയായി സിനിമ ചെയ്യുന്ന ഒരാളാണ്. അതു തന്നെയാണ് അദ്ദേഹത്തിന്റെ വിജയരഹസ്യവും എന്നെനിക്ക് തോന്നാറുണ്ട്. എത്ര ഉയരത്തിലെത്തുമ്പോഴും ഒരു തലക്കനവുമില്ലാതെ ഒരു സംവിധായകന്‍ എങ്ങനെ പെരുമാറണം എന്നത് സാറിന്റെ കൂടെ സമയം ചെലവഴിക്കുമ്പോള്‍ നമുക്ക് മനസിലാകും,’ ആസിഫ് പറഞ്ഞു.
Content highlight: Asif Ali says when asked if there will be a sequel to the movie Kooman