മലയാളികളുടെ ഇഷ്ടനടന്മാരില്‍ ഒരാളാണ് ആസിഫ് അലി. 15 വര്‍ഷമായി സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുന്ന താരം കരിയറിന്റെ തുടക്കത്തില്‍ തന്നെ വലിയ ഫാന്‍ ബേസ് നേടി. ഋതുവിലൂടെ കരിയര്‍ ആരംഭിച്ച ആസിഫിന് പിന്നീട് ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നു.
ഇപ്പോള്‍ താന്‍ ഭാഗമായ ലെവല്‍ ക്രോസ് എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ആസിഫ്. തന്റെ വരാന്‍ പോകുന്ന മിറാഷ് എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തിയേറ്ററില്‍ ഇരുന്ന് കാണുമ്പോള്‍ വളരെ സ്ലോ പേയ്‌സായിട്ട് പോകുന്ന സിനിമയാണ് ലെവല്‍ ക്രോസ്. പക്ഷേ സിനിമ ഒ.ടി.ടിയില്‍ വന്നതിന് ശേഷം ഒരുപാട് റിവ്യു വന്നു. വീട്ടിലിരുന്ന് കണ്ടപ്പോള്‍ അത് കണ്ട ആള്‍ സിനിമ മുഴുവന്‍ ആസ്വദിച്ച് വളരെ അത് കണ്ടു. അപ്പോള്‍ അതിനകത്ത് ഒരു ലാഗ് ഫീല്‍ ചെയ്യില്ല. അത് കാരണമാണ് ഒ.ടി.ടിയില്‍ നല്ല റിവ്യൂസ് വന്നത്.
പല ഇന്റര്‍നാഷണല്‍ സിനിമകള്‍ കാണുമ്പോഴും നമുക്ക് ഈ ലാഗ് തോന്നാറുണ്ട്. പക്ഷേ അവസാനത്തെ ഒരു മൊമെന്റിലായിരിക്കും ആ സിനിമയുടെ മുഴുവന്‍ ഐഡിയ നമുക്ക് ഡൈജസ്റ്റ് ആകുന്നത്. ഒരോ സിനിമയുടെയും പാറ്റേണ്‍ അനുസരിച്ച് ഇത് മാറികൊണ്ടിരിക്കും,’ ആസിഫ് അലി പറയുന്നു.
ത്രില്ലര്‍ സിനിമകളുടെ ഭാഗമാകുമ്പോള്‍ റിലീസിന് മുമ്പ് ഒരു പരിധി വിട്ട് ഒന്നും പറയാന്‍ കഴിയില്ലെന്നും തന്റെ വരാന്‍ പോകുന്ന മിറാഷ് എന്ന് സിനിമക്കും ഈ പ്രശ്‌നം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അര്‍ഫാസ് അയൂബ് രചനയും സംവിധാനവും നിര്‍വഹിച്ച് 2024ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ലെവല്‍ ക്രോസ്. ആസിഫ് അലി, അമല പോള്‍, ഷറഫുദ്ദീന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്നു. വിശാല്‍ ചന്ദ്രശേഖറാണ് സംഗീതം ഒരുക്കിയത്. ടുണീഷ്യയിലാണ് ഈ സിനിമയുടെ ചിത്രീകരണം നടന്നത്.
Content highlight: Asif Ali says that Level Cross came out on OTT, it got good reviews