എടാ ഈ ഗുരുവായൂര്‍ കേശവന്‍, മംഗലശ്ശേരി നീലകണ്ഠന്‍ എന്നൊക്കെ പറയുന്ന പോലെ എടുപ്പുള്ള ഒരു പേര് വേണം; രസിപ്പിക്കാന്‍ കുഞ്ഞെല്‍ദോ
Entertainment news
എടാ ഈ ഗുരുവായൂര്‍ കേശവന്‍, മംഗലശ്ശേരി നീലകണ്ഠന്‍ എന്നൊക്കെ പറയുന്ന പോലെ എടുപ്പുള്ള ഒരു പേര് വേണം; രസിപ്പിക്കാന്‍ കുഞ്ഞെല്‍ദോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 3rd December 2021, 11:02 pm

ആസിഫ് അലിയെ നായകനാക്കി ആര്‍.ജെ. മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം കുഞ്ഞെല്‍ദോയുടെ ടീസര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ രണ്ടാമത്തെ ടീസറാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്.

കുഞ്ഞെല്‍ദോ എന്ന ചിത്രത്തിന്റെ പേരിന് പിന്നിലെ സസ്‌പെന്‍സ് നിലനിര്‍ത്തിക്കൊണ്ടാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. മാജിക് ഫ്രെയിംസ് യൂട്യൂബ് ചാനല്‍ വഴിയാണ് ടീസര്‍ പുറത്തുവിട്ടത്.

ചിത്രത്തിലെ ആസിഫ് അലിയുടെ സ്‌കൂള്‍, കോളേജ് ഗെറ്റപ്പുകളിലുള്ള പാട്ടുകളും ദൃശ്യങ്ങളും മുമ്പ് പുറത്തുവന്നതിനും വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഗോപികാ ഉദയനാണ് ചിത്രത്തിലെ നായിക.

സിദ്ദീഖ്, രൂപേഷ് പീതാംബരന്‍, രേഖ, അര്‍ജുന്‍ ഗോപാല്‍ എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ഈ വരുന്ന ഡിസംബര്‍ 24നാണ് കുഞ്ഞെല്‍ദോയുടെ തിയേറ്റര്‍ റിലീസ്.

വിനീത് ശ്രീനിവാസനാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍. ഷാന്‍ റഹ്‌മാന്റേതാണ് സംഗീതം.

സുവിന്‍. കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് കുഞ്ഞെല്‍ദോ നിര്‍മിച്ചിരിക്കുന്നത്. ക്യാമറ സ്വരൂപ് ഫിലിപ്പ്, എഡിറ്റര്‍ രഞ്ജന്‍ എബ്രഹാം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Asif Ali- RJ Mathukutty movie Kunjeldho teaser out