സോഷ്യല്‍ മീഡിയയില്‍ വരുന്ന നെഗറ്റീവ് കമന്റുകളെ കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. തന്റെ പുതിയ സിനിമയായ മിറാഷിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോഷ്യല്‍ മീഡിയയില്‍ വരുന്ന നെഗറ്റീവ് കമന്റുകളെ കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. തന്റെ പുതിയ സിനിമയായ മിറാഷിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സോഷ്യല്‍ മീഡിയയില്‍ തന്നെ ഇരിക്കുകയാണെങ്കില്‍, അവിടെ എല്ലാ തരം ആളുകളുമുണ്ടാകും. നമ്മളെ ഇഷ്ടമുള്ളവരും ഇഷ്ടമില്ലാത്തവരും നമ്മളെ അറിയാത്തവരും, അസൂയ ഉള്ളവരുമൊക്കെ ഉണ്ടാകും.
ഇവരെല്ലാം വന്നിട്ട് പറയുന്നത് എല്ലാം സോഷ്യല്‍ മീഡിയയില്‍ ഉണ്ടെന്നാണ്. നമ്മള്‍ ഇത് തന്നെ നോക്കിയിരിക്കുമ്പോഴാണ് അത് നമ്മളെ ബാധിക്കുക. അതൊന്ന് ഫ്‌ലൈറ്റ് മോഡിലേക്ക് ഇട്ട് ഇറങ്ങി ഒന്ന് നടന്നു കഴിഞ്ഞാല്‍ ഒന്ന് റിഫ്‌റഷ് ചെയ്യാന്‍ പറ്റുമെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍.
എല്ലാവരോടും നമ്മള്‍ ഉദ്ദേശിച്ചത് ഇങ്ങനെയാണ് എന്ന് ക്ലാരിറ്റി കൊടുക്കാന്‍ പറ്റില്ലെന്നും ആസിഫ് അലി പറഞ്ഞു. കഴിഞ്ഞ ദിവസം ദുബായില്‍ ഒരു ഇവെന്റിന് പോയപ്പോള്‍ ഉണ്ടായ അനുഭവം അദ്ദേഹം പങ്കുവെച്ചു.
‘ഞാന്‍ ഇട്ട കോസ്റ്റിയൂമിനെ പറ്റി നെഗറ്റീവ് കമന്റ് വന്നു. ഏറ്റവും ഫാഷന്‍ അപ്‌ഡേറ്റായിട്ട് വരാമെന്നാണ് നമ്മള്‍ വിചാരിക്കുക. ഞാന്‍ ഇപ്പോള്‍ ട്രെന്‍ഡിങ്ങായ ഒരു ഡ്രസ് ആഗ്രഹിച്ച് അത് കണ്ടെത്തി അന്ന് ഇട്ടിട്ട് പോയി. അത് ഒരുപാട് പേര്‍ക്ക് ഇഷ്ടപ്പെട്ടു. ഒരുപാട് പേര്‍ക്ക് ഇഷ്ടപ്പെട്ടില്ല. ഇഷ്ടപ്പെട്ടവരോടെല്ലാം നന്ദി പറയാനും അല്ലാത്തവരോട് എക്‌സ്പ്ലനേഷന് കൊടുക്കാന്‍ നിന്നാല്‍ അതിനെ സമയം ഉണ്ടാകു,’ ആസിഫ് അലി കൂട്ടിച്ചേര്‍ത്തു.
Content highlight: Asif Ali is talking about the negative comments on social media