ഡ്രൈവിങ് വളരെയധികം ഇഷ്ടമുള്ള താരമാണ് ആസിഫ് അലി. പലപ്പോഴും ഡ്രൈവറിനെ പോലും ഒഴിവാക്കി താരം സ്വയമാണ് വണ്ടിയോടിക്കുന്നത്. എന്തുകൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്ന് പറയുകയാണ് ആസിഫ്. ചെറുപ്പത്തിലൊന്നും തനിക്ക് ഓടിക്കാന്‍ വണ്ടി കിട്ടിയിരുന്നില്ലെന്നും പിന്നീട് ഒരുപാട് ആഗ്രഹിച്ചാണ് ഒരു കാര്‍ വാങ്ങിയതെന്നും താരം പറഞ്ഞു. അതുകൊണ്ട് തന്നെ മാക്‌സിമം ഓടിക്കുക എന്നാണ് തന്റെ ലക്ഷ്യമെന്നും മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് പറഞ്ഞു.
‘ഒരുപാട് ആഗ്രഹിച്ചിട്ടാണ് വണ്ടി കയ്യിലേക്ക് കിട്ടുന്നത്. ചെറുപ്പത്തില്‍ പോലും വണ്ടി വീടിന്റെ മുറ്റത്തും പറമ്പിലുമൊക്കെ ഓടിക്കുമെങ്കിലും, റോഡിലേക്കിറക്കാന്‍ കുറേ കാലുപിടിക്കേണ്ടി വന്നിട്ടുണ്ട്. കോളേജില്‍ പഠിക്കുമ്പോഴാണെങ്കില്‍ പോലും അങ്ങനെ വണ്ടിയൊന്നും ഉണ്ടായിട്ടില്ല. പിന്നെ ഞാനായിട്ട് വണ്ടി വാങ്ങിയതിന് ശേഷമാണ് ഓടിക്കാനൊക്കെ തുടങ്ങുന്നത്. അതുകൊണ്ട് തന്നെ മാക്‌സിമം വണ്ടി ഓടിക്കാനാണ് ഇപ്പോള്‍ നോക്കുന്നത്.
അതുപോലെ കൂടെ യാത്ര ചെയ്യുന്ന പാസഞ്ചര്‍ക്കും വണ്ടിയോടിക്കാന്‍ അറിയാവുന്ന ആളാണെങ്കില്‍, നമ്മുടെ രണ്ടുപേരുടെയും കാല്‍ക്കുലേഷന്‍ പല ടൈമിലായിരിക്കും. എനിക്കത് ഭയങ്കര പ്രശ്‌നമാണ്. ഞാന്‍ ഈ പ്രൊഡക്ഷന്റെ ഇന്നോവയൊക്കെ വിട്ട് തരുമ്പോള്‍ ഒന്ന് ഗിയര്‍ മാറ്റ് ഡൗണ്‍ ചെയ്യ് എന്നൊക്കെ പറയും. കാരണം ഞാന്‍ മൊത്തമായി വണ്ടിക്കകത്തായിരിക്കും. അതുകൊണ്ട് ഞാന്‍ വണ്ടിയാര്‍ക്കും കൊടുക്കില്ല. വെറുതെ എന്തിനാ അവരുടെ പ്രാക്ക് വാങ്ങുന്നത്,’ ആസിഫ് അലി പറഞ്ഞു.
സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കഥ തുടരുന്നു. ആ സിനിമയില്‍ മംമ്ത മോഹന്‍ദാസും ആസിഫും ഭാര്യാഭര്‍ത്താക്കന്മാരായിട്ടാണ് അഭിനയിച്ചത്. അന്ന് തനിക്ക് മംമ്തയോട് പ്രണയം തോന്നിയിരുന്നുവെന്ന് ആസിഫ് തുറന്ന് പറഞ്ഞിരുന്നു. അതൊക്കെ ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ എന്താണ് തോന്നുന്നതെന്ന അവതാരകയുടെ ചോദ്യത്തിനും ആസിഫ് മറുപടി പറഞ്ഞു.
‘രാവിലെ ഷൂട്ടിന് വേണ്ടിയിറങ്ങിയപ്പോള്‍ സമ എന്നോട് ചോദിച്ചു, വലന്റൈന്‍സ് ഡേ മംമ്തയുടെ കൂടെയാണല്ലേയെന്ന്(ചിരി). അന്ന് കഥ തുടരുന്നു സിനിമയുടെ അസോസിയേറ്റിന്റെ അടുത്ത് മംമ്തയോടുള്ള പ്രണയത്തെ കുറിച്ച് പറഞ്ഞു. പിന്നെയത് ഫ്‌ലാഷാവുകയാണ് ചെയ്തത്. പിന്നെ അഭിമുഖങ്ങളിലൊക്കെ അത് ചോദിക്കുന്ന സമയത്ത്, അന്ന് ഞാന്‍ പിന്നെ അധികം ഇന്റര്‍വ്യൂസൊന്നും കൊടുക്കാറില്ലായിരുന്നല്ലോ. അന്നത്തെ എന്റെയൊരു ഇന്നസെന്റ്‌സില്‍ തുറന്ന് പറഞ്ഞുപോയതാണ്. പിന്നെയത് തുറന്ന് പറഞ്ഞത് എന്തുകൊണ്ടും നന്നായി. അല്ലെങ്കില്‍ അത് ഉള്ളിലിട്ട് താടിയും വളര്‍ത്തിയിപ്പോള്‍ നില്‍ക്കേണ്ടി വന്നേനെ,’ ആസിഫ് പറഞ്ഞു.
content highlight: asif ali about her partner sama