എട്ട് വര്‍ഷം നീണ്ട റിയാലിറ്റി ഷോ; കോമഡി സ്റ്റാര്‍സ് സീസണ്‍ 2 ഗ്രാന്റ് ഫിനാലെ ഞായറാഴ്ച
Reality Show
എട്ട് വര്‍ഷം നീണ്ട റിയാലിറ്റി ഷോ; കോമഡി സ്റ്റാര്‍സ് സീസണ്‍ 2 ഗ്രാന്റ് ഫിനാലെ ഞായറാഴ്ച
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 10th April 2021, 7:02 pm

കൊച്ചി: ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കോമഡി സ്റ്റാര്‍സ് സീസണ്‍ 2 അവസാനിക്കുന്നു. മലയാളത്തില്‍ സംപ്രേഷണം ചെയ്ത ഏറ്റവും ദൈര്‍ഘ്യമേറിയ റിയാലിറ്റി ഷോയാണ് കോമഡി സ്റ്റാര്‍ സീസണ്‍ 2. സീസണ്‍ ഒന്നിന്റെ ഗംഭീര വിജയത്തിന് ശേഷം 2013 ലാണ് സീസണ്‍ 2 ആരംഭിക്കുന്നത്.

എട്ട് വര്‍ഷങ്ങളിലായി വിവിധ ഘട്ടങ്ങളിലൂടെയാണ് റിയാലിറ്റി ഷോ കടന്നുപോയത്. ഞായറാഴ്ച നടക്കുന്ന ഗ്രാന്റ് ഫിനാലെയില്‍ ടീമുകളായ ബ്ലാക്ക് ആന്റ് വൈറ്റ്, റോക്ക്, ഫോര്‍ സ്റ്റാര്‍സ്, ചിരിക്കുടുക്ക ടീമുകളാണ് മത്സരിക്കുന്നത്.

നടന്‍ ദിലീപാണ് ഗ്രാന്റ് ഫിനാലെയിലെ മുഖ്യാതിഥി. ടിനി ടോം, നാദിര്‍ഷാ, പാഷാണം ഷാജി, ബിജുക്കുട്ടന്‍, പാരിസ് ലക്ഷ്മി, ശരണ്യ ആനന്ദ് എന്നിവരുടെ പ്രകടനങ്ങളും ഫൈനലില്‍ അരങ്ങേറും.

ജഗദീഷ്, ലാല്‍, സിദ്ദീഖ്, സലിം കുമാര്‍, ശ്വേത മേനോന്‍ തുടങ്ങിയവരാണ് വിധികര്‍ത്താക്കള്‍. മീര അനിലാണ് റിയാലിറ്റി ഷോയുടെ അവതാരിക.

സിനിമാ താരങ്ങളായ നോബി മാര്‍ക്കോസ്, നെല്‍സണ്‍, ശശാങ്കന്‍, അസീസ് തുടങ്ങിയ താരങ്ങള്‍ കോമഡി സ്റ്റാര്‍സിന്റെ കണ്ടെത്തലാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Asianet Comedy Stars Season 2 gears up for the grand finale