ഏഷ്യാ കപ്പ്: ഡബിള്‍ റോളില്‍ സഞ്ജു, സിറാജും ഷമിയുമില്ല, ഗില്ലിന്റെ കാര്യമിങ്ങനെ
Asia Cup
ഏഷ്യാ കപ്പ്: ഡബിള്‍ റോളില്‍ സഞ്ജു, സിറാജും ഷമിയുമില്ല, ഗില്ലിന്റെ കാര്യമിങ്ങനെ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 18th August 2025, 3:10 pm

ഏപ്രില്‍ 19ന് ഇന്ത്യ തങ്ങളുടെ ഏഷ്യാ കപ്പ് സ്‌ക്വാഡ് പ്രഖ്യാപിക്കാനിരിക്കെ ടീമിനെ സംബന്ധിച്ച് നിര്‍ണായക സൂചനകള്‍. ശുഭ്മന്‍ ഗില്‍ അടക്കമുള്ള താരങ്ങളുടെ റോളിനെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ക്രിക്ബസ്സിന്റെ റിപ്പോര്‍ട്ട് പ്രകാരം സഞ്ജു സാംസണും അഭിഷേക് ശര്‍മയുമാകും ഇന്ത്യയ്ക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ടീമിന്റെ വിക്കറ്റ് കീപ്പറും സഞ്ജു തന്നെയായിരിക്കും. ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി തിളങ്ങിയ ജിതേഷ് ശര്‍മ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി ടീമിനൊപ്പം ചേരും.

 

2024 ടി-20 ലോകകപ്പില്‍ ഇന്ത്യയ്ക്കായി തിളങ്ങിയ സ്റ്റാര്‍ പേസര്‍ മുഹമ്മദ് സിറാജ് ഏഷ്യാ കപ്പില്‍ ഇന്ത്യയ്‌ക്കൊപ്പമുണ്ടാകാന്‍ സാധ്യതയില്ല. ഇംഗ്ലണ്ട് പര്യടനത്തിലെ താരത്തിന്റെ വര്‍ക്ക് ലോഡും ഏഷ്യാ കപ്പിന് പിന്നാലെയെത്തുന്ന ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയും മുമ്പില്‍ കണ്ടാണ് ഈ നീക്കമെന്നാണ് കരുതപ്പെടുന്നത്. സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിക്കും സ്‌ക്വാഡില്‍ ഇടമുണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ട്.

 

ഏഷ്യാ കപ്പില്‍ ശുഭ്മന്‍ ഗില്ലിന്റെ എന്‍ട്രി പരിശീലകന്റെ തീരുമാനമനുസരിച്ചിരിക്കും. വെസ്റ്റ് ഇന്‍ഡീസ് പരമ്പര മുമ്പില്‍ കണ്ട് സിറാജിനെ പോലെ ക്യാപ്റ്റന്‍ ഗില്ലിനും വിശ്രമം അനുവദിച്ചേക്കും.

ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് എ-യിലാണ് ഇന്ത്യയുടെ സ്ഥാനം. പാകിസ്ഥാന്‍, യു.എ.ഇ, ഒമാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

സെപ്റ്റംബര്‍ പത്തിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. യു.എ.ഇയാണ് എതിരാളികള്‍. സെപ്റ്റംബര്‍ 14ന് പാകിസ്ഥാനെതിരെയും 19ന് ഒമാനെതിരെയും ഇന്ത്യ കളത്തിലിറങ്ങും.

 

ഗ്രൂപ്പ് എ

ഇന്ത്യ

ഒമാന്‍

പാകിസ്ഥാന്‍

യു.എ.ഇ

ഗ്രൂപ്പ് ബി

  • അഫ്ഗാനിസ്ഥാന്‍
  • ബംഗ്ലാദേശ്
  • ഹോങ് കോങ്
  • ശ്രീലങ്ക

ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍

സെപ്റ്റംബര്‍ 9 – അഫ്ഗാനിസ്ഥാന്‍ vs ഹോങ് കോങ് – അബുദാബി

സെപ്റ്റംബര്‍ 10 – ഇന്ത്യ vs യു.എ.ഇ- ദുബായ്

സെപ്റ്റംബര്‍ 11 – ഹോങ് കോങ് vs ബംഗ്ലാദേശ് – അബുദാബി

സെപ്റ്റംബര്‍ 12 – പാകിസ്ഥാന്‍ vs ഒമാന്‍ – ദുബായ്

സെപ്റ്റംബര്‍ 13 – ബംഗ്ലാദേശ് vs ശ്രീലങ്ക – അബു ദാബി

സെപ്റ്റംബര്‍ 14 – ഇന്ത്യ vs പാകിസ്ഥാന്‍ – ദുബായ്

സെപ്റ്റംബര്‍ 15 – യു.എ.ഇ vs ഒമാന്‍ – അബുദാബി

സെപ്റ്റംബര്‍ 15 – ശ്രീലങ്ക vs ഹോങ് കോങ് – ദുബായ്

സെപ്റ്റംബര്‍ 16 – ബംഗ്ലാദേശ് vs അഫ്ഗാനിസ്ഥാന്‍ – അബുദാബി

സെപ്റ്റംബര്‍ 17 – പാകിസ്ഥാന്‍ vs യു.എ.ഇ – ദുബായ്

സെപ്റ്റംബര്‍ 18 – ശ്രീലങ്ക vs അഫ്ഗാനിസ്ഥാന്‍ – അബുദാബി

സെപ്റ്റംബര്‍ 19 – ഇന്ത്യ vs ഒമാന്‍ – അബുദാബി

 

Content Highlight: Asia Cup: Sanju Samson will open innings along with Abhishek Sharma, Report