ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍; മത്സരങ്ങള്‍ ഇങ്ങനെ
Cricket
ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍; മത്സരങ്ങള്‍ ഇങ്ങനെ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 26th July 2025, 8:25 pm

ഏഷ്യാ കപ്പ് 2025 സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കും. എട്ട് ടീമുകളുള്ള ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 28 വരെ യു.എ.ഇയിലാണ് നടക്കുക. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഗാഘന മത്സരത്തില്‍ അഫ്ഗാനിസ്ഥാനും ഹോങ് കോങ്ങും തമ്മിലാണ് ഏറ്റുമുട്ടുക. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റ് ഹൈബ്രിഡ് മാതൃകയിലാണ് നടക്കുക.

അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്ന ആദ്യ മത്സരത്തിനും ഏഷ്യാ കപ്പ് വേദിയാകും. സെപ്റ്റംബര്‍ 14നാണ് ഇരുവരും തമ്മിലുള്ള മത്സരം. ഇന്ത്യയുടെ ആദ്യ മത്സരം സെപ്റ്റംബര്‍ 10ന് യു.എ.ഇക്കെതിരാണ്.

എ, ബി എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളിലായി എട്ട് രാജ്യങ്ങളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. എ ഗ്രൂപ്പില്‍ ഇന്ത്യ, പാകിസ്ഥാന്‍, യു.എ.ഇ, ഒമാന്‍ എന്നീ രാജ്യങ്ങളും ബി ഗ്രൂപ്പില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഹോങ് കോങ് എന്നീ രാജ്യങ്ങളുമാണ് പങ്കെടുക്കുക. ഏഷ്യാ കപ്പിന്റെ ഈ പതിപ്പില്‍ ആകെ 19 മത്സരങ്ങളാണ് നടക്കുക. അടുത്ത വര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിന് മുന്നോടിയായുള്ള ഏഷ്യാ കപ്പും ടി-20 ഫോര്‍മാറ്റിലാണ് നടക്കുന്നത്.

മത്സരക്രമം

സെപ്റ്റംബര്‍ – 9 – ചൊവ്വാഴ്ച – അഫ്ഗാനിസ്ഥാന്‍ VS ഹോങ്കോങ്
സെപ്റ്റംബര്‍ – 10 – ബുധനാഴ്ച – ഇന്ത്യ VS യു.എ. ഇ
സെപ്റ്റംബര്‍ – 11 – വ്യാഴാഴ്ച – ബംഗ്ലാദേശ് VS ഹോങ്കോങ്
സെപ്റ്റംബര്‍ – 12 – വെള്ളിയാഴ്ച – പാകിസ്ഥാന്‍ VS ഒമാന്‍
സെപ്റ്റംബര്‍ – 13 – ശനിയാഴ്ച – ബംഗ്ലാദേശ് VS ശ്രീലങ്ക
സെപ്റ്റംബര്‍ – 14 – ഞായറാഴ്ച – ഇന്ത്യ VS പാകിസ്ഥാന്‍
സെപ്റ്റംബര്‍ – 15 – തിങ്കളാഴ്ച – ശ്രീലങ്ക VS ഹോങ്കോങ്
സെപ്റ്റംബര്‍ – 16 – ചൊവ്വാഴ്ച – ബംഗ്ലാദേശ് VS അഫ്ഗാനിസ്ഥാന്‍
സെപ്റ്റംബര്‍ – 17 – ബുധനാഴ്ച – പാകിസ്ഥാന്‍ VS യു.എ.ഇ
സെപ്റ്റംബര്‍ – 18 – വ്യാഴാഴ്ച – ശ്രീലങ്ക VS അഫ്ഗാനിസ്ഥാന്‍
സെപ്റ്റംബര്‍ – 19 – വെള്ളിയാഴ്ച – ഇന്ത്യ VS ഒമാന്‍
സെപ്റ്റംബര്‍ – 20 – ശനിയാഴ്ച – ഗ്രൂപ്പ് ബി ക്വാളിഫയര്‍ 1 VS ഗ്രൂപ്പ് എ ക്വാളിഫയര്‍ 2
സെപ്റ്റംബര്‍ – 21 – ഞായറാഴ്ച – ഗ്രൂപ്പ് എ ക്വാളിഫയര്‍ 1 VS ഗ്രൂപ്പ് ബി ക്വാളിഫയര്‍ 2
സെപ്റ്റംബര്‍ – 22 – തിങ്കളാഴ്ച വിശ്രമ ദിനം

സെപ്റ്റംബര്‍ – 23 – ചൊവ്വാഴ്ച – ഗ്രൂപ്പ് എ ക്വാളിഫയര്‍ 2 VS ഗ്രൂപ്പ് ബി ക്വാളിഫയര്‍ 1
സെപ്റ്റംബര്‍ – 24 – ബുധനാഴ്ച – ഗ്രൂപ്പ് എ ക്വാളിഫയര്‍ 1 VS ഗ്രൂപ്പ് ബി ക്വാളിഫയര്‍ 2
സെപ്റ്റംബര്‍ – 25 – വ്യാഴാഴ്ച – ഗ്രൂപ്പ് എ ക്വാളിഫയര്‍ 2 VS ഗ്രൂപ്പ് ബി ക്വാളിഫയര്‍ 2
സെപ്റ്റംബര്‍ – 26 – വെള്ളിയാഴ്ച – ഗ്രൂപ്പ് എ ക്വാളിഫയര്‍ 1 VS ഗ്രൂപ്പ് ബി ക്വാളിഫയര്‍ 1
സെപ്റ്റംബര്‍ – 28 – ഞായറാഴ്ച – ഫൈനല്‍
Content Highlight: Asia Cup 2025: India VS Pakistan Match will be held on September 14