ആദ്യ മത്സരത്തില്‍ ഗംഭീര വിജയവുമായി ഇന്ത്യ തങ്ങളുടെ 2025 ഏഷ്യാ കപ്പ് ക്യാമ്പെയ്ന്‍ ആരംഭിച്ചിരിക്കുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ ഉയര്‍ത്തിയ 58 റണ്‍സിന്റെ വിജയലക്ഷ്യം ഒറ്റ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി, 93 പന്ത് ശേഷിക്കെ നീലക്കുപ്പായക്കാര്‍ മറികടക്കുകയായിരുന്നു.
അവര്‍ ഓരോ ബാറ്റര്‍ക്കുമെതിരെ തങ്ങളുടെ പ്ലാന്‍ കൃത്യമായി തന്നെ നടപ്പിലാക്കി. ഇതുകൊണ്ടാണ് അവര്‍ ഒന്നാം നമ്പര്‍ ടീം ആയി മാറിയത്. ഒരു ടീം എന്ന നിലയില്‍ ഞങ്ങളുടെ തെറ്റില്‍ നിന്നും പഠിക്കുകയും തിരിച്ചുവരാന്‍ ശ്രമിക്കുകയും ചെയ്യും,’ യു.എ.ഇ നായകന്‍ പറഞ്ഞു.
ഇന്ത്യയോട് തോറ്റതോടെ യു.എ.ഇക്ക് പാകിസ്ഥാനെ അട്ടിമറിക്കാന്‍ സാധിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. ഏഷ്യാ കപ്പിന് മുമ്പ് നടന്ന ട്രൈ നേഷന്‍ സീരീസില്‍ യു.എ.ഇ രണ്ട് തവണ പാകിസ്ഥാനെ നേരിടുകയും പരാജയപ്പെടുകയും ചെയ്തിരുന്നു. ഏഷ്യാ കപ്പില്‍ ഇതിന് മറുപടി നല്‍കാന്‍ വസീമിനും സംഘത്തിനും സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
സെപ്റ്റംബര്‍ 15നാണ് യു.എ.ഇയുടെ അടുത്ത മത്സരം. സെപ്റ്റംബര്‍ 17ന് നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ പാകിസ്ഥാനെയും യു.എ.ഇ നേരിടും.
Content Highlight: Asia Cup 2025: IND vs UAE: Muhammad Waseem’s words are being discussed
