34 വര്‍ഷം മുമ്പ് അമരം തിയേറ്ററില്‍ കാണുന്നതിനേക്കാള്‍ ത്രില്ലിങ് ഇപ്പോള്‍ കാണാനാണെന്ന് നടന്‍ അശോകന്‍. കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ ചിത്രത്തിന്റെ റീ റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്.
34 വര്‍ഷം മുമ്പ് അമരം തിയേറ്ററില്‍ കാണുന്നതിനേക്കാള്‍ ത്രില്ലിങ് ഇപ്പോള്‍ കാണാനാണെന്ന് നടന്‍ അശോകന്‍. കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ ചിത്രത്തിന്റെ റീ റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്.
ലോഹിതദാസിന്റെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ ഒരു എവര്‍ഗ്രീന്‍ ക്ലാസിക്കായാണ് കണക്കാക്കുന്നത്. നവംബര്‍ ഏഴിനാണ് അമരം റീ റിലീസിന് എത്തുന്നത്.
ഇപ്പോള്‍ 24 ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തിന്റെ റീ റിലീസ് വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ അശോകന്‍. ചിത്രത്തില്‍ രാഘവന്‍ എന്ന കഥാപാത്രമായാണ് അശോകന്‍ എത്തിയത്. അന്ന് കാണുന്നതിനേക്കാള്‍ ത്രില്ലാണ് ഇപ്പോള്‍ അമരം കാണാന്‍ പോകുന്നതെന്ന് അദ്ദേഹം പറയുന്നു.
‘അന്ന് എന്റെ പല സിനിമകളും റിലീസാകുന്നുണ്ട്. അപ്പോള്‍, ഇതും ഒരു നല്ല സിനിമയായിരിക്കാം എന്നാണ് വിചാരിച്ചത്. സിനിമ ഓടുമോ ഓടില്ലേ എന്നൊക്കെയുള്ള ചിന്തകള്‍ ഉണ്ടായിരുന്നു. പക്ഷേ ഈ സിനിമയുടെ ശക്തി മനസിലാക്കി തുടങ്ങിയത് പിന്നീടാണ്. അതുകൊണ്ടാണ് എനിക്കിപ്പോള്‍ കൂടുതല്‍ ത്രില്ലിങ് ആയി തോന്നുന്നത്. ഇപ്പോള്‍ കാണാനാണ് എനിക്ക് കുറച്ചുകൂടി ആകാംഷ തോന്നുന്നത്,’ അശോകന്‍ പറയുന്നു.
ഇപ്പോഴും മനസില്‍ തങ്ങി നില്‍ക്കുന്ന പ്രധാനവേഷങ്ങളില്‍ ഒന്ന് അമരത്തിലെ കഥാപാത്രമാണെന്നും മാതുവിന്റെ കൂടെ ആദ്യമായാണ് താന്‍ അഭിനയിച്ചതെന്നും അശോകന്‍ പറയുന്നു. മാതുവിന്റെ മൂന്നാമത്തെ സിനിമയായിരുന്നു അമരം എന്നും മമ്മൂട്ടിയുടെ കൂടെ പല സിനിമകളിലും പിന്നീടും അഭിനയച്ചിട്ടുണ്ടെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
ബാബു തിരുവല്ല നിര്‍മിച്ച സിനിമയില്‍ മമ്മൂട്ടിക്ക് പുറമെ മുരളി, മാതു, അശോകന്‍, കെ.പി.എ.സി. ലളിത തുടങ്ങിയവരും പ്രധാനവേഷത്തില്‍ എത്തിയിരുന്നു. മധു അമ്പാട്ട് ഛായാഗ്രഹണം നിര്‍വഹിച്ച സിനിമക്ക് സംഗീത സംവിധാനം നിര്‍വഹിച്ചത് രവീന്ദ്രനാണ്.
Content highlight: Ashokan says that watching Amaram is more thrilling now than it was 34 years ago at the theater