മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് അശോകന്‍. പെരുവഴിയമ്പലത്തിലൂടെ കരിയര്‍ ആരംഭിച്ച നടന്‍ ചെറുതും വലുതുമായ വേഷങ്ങളിലൂടെ എപ്പോഴും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നായകനായും സഹനടനായും വില്ലനായുമെല്ലാം സിനിമയില്‍ അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് അശോകന്‍. പെരുവഴിയമ്പലത്തിലൂടെ കരിയര്‍ ആരംഭിച്ച നടന്‍ ചെറുതും വലുതുമായ വേഷങ്ങളിലൂടെ എപ്പോഴും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നായകനായും സഹനടനായും വില്ലനായുമെല്ലാം സിനിമയില്‍ അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

2007ല്‍ പുറത്തിറങ്ങിയ ഹലോ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ അശോകനും ചെറിയൊരു വേഷം കൈകാര്യം ചെയ്തിരുന്നു. ചിത്രത്തില്‍ സെബാസ്റ്റ്യന്‍ എന്ന കഥാപാത്രമായാണ് അശോകന്‍ വേഷമിട്ടത്. വെറും ഒരൊറ്റ സീന് കൊണ്ടുതന്നെ ആ കഥാപാത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ തനിക്ക് ഹലോ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ താത്പര്യമില്ലായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
‘പടം ഹിറ്റാകുമെന്നോ, ആ കഥാപാത്രത്തിന് അത്രയും മൈലേജ് കിട്ടുമെന്നോ ഒരിക്കലും വിചാരിച്ചിട്ടില്ല. ഒരു പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍ വിളിച്ചിട്ടാണ് ഈ കഥപാത്രത്തിന്റെ കാര്യം പറഞ്ഞത്. എന്നോട് പുള്ളി പറഞ്ഞു, റാഫി മേക്കാര്‍ട്ടിന്‍ പറഞ്ഞിട്ടാണ് വിളിക്കുന്നത്. ഒരു സീനിലേക്ക് അഭിനയിക്കാന്‍ വരുമോ ഗസ്റ്റ് അപിയേറന്‍സാണ് എന്ന്. ഞാന്‍ പറഞ്ഞു താത്പര്യമില്ല എന്ന്. ഞാന്‍ വലിയ തിരക്കുള്ള ആളായതുകൊണ്ടൊന്നും അല്ല അങ്ങനെ പറഞ്ഞത്.
റാഫി മേക്കാര്‍ട്ടിനെ പോലുള്ള സംവിധായകര്‍ വിളിക്കുമ്പോള്‍ നമുക്ക് പ്രധാനപ്പെട്ട ഒരു വേഷം കിട്ടണം. അങ്ങനെ അല്ലെങ്കില്‍ ഇവരൊക്കെ എന്നെ എന്തിനാണ് വിളിക്കുന്നുവെന്ന വിഷമവും ദേഷ്യവുമൊക്കെ തോന്നി അപ്പോള്‍. അതുകൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത്. ഒരു ദിവസം കൊണ്ട് അഭിനയിച്ച് ആ കഥാപാത്രത്തിന് എന്തുകിട്ടാനാണ്. പൈസയും കിട്ടുകയില്ല. അങ്ങനെ കുറേ പരിമിതിയുണ്ട്. പിന്നെ അവര്‍ എന്നെ രണ്ട് മൂന്ന് പ്രാവശ്യം വിളിച്ചു. അവസാനം റാഫി എന്നെ നേരിട്ട് വിളിച്ചു,’ അശോകന്‍ പറയുന്നു.
Content Highlight: Ashokan says that the role in Hello was something he did not want to do and that he thought why would he do such a small role