മമ്മൂട്ടി സന്തോഷവാനായിരിക്കുന്നു; ആരോ​ഗ്യം മെച്ചപ്പെട്ടു, തിരിച്ചുവരവുണ്ടാകും: അഷ്കർ സൗദാൻ
Malayalam Cinema
മമ്മൂട്ടി സന്തോഷവാനായിരിക്കുന്നു; ആരോ​ഗ്യം മെച്ചപ്പെട്ടു, തിരിച്ചുവരവുണ്ടാകും: അഷ്കർ സൗദാൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 17th August 2025, 6:00 pm

മലയാള സിനിമാപ്രേക്ഷകർ എല്ലാവരും ഒരുപോലെ കാത്തിരിക്കുകയാണ് മമ്മൂട്ടിയുടെ തിരിച്ചുവരവിനായി. ആരോ​ഗ്യ പ്രശ്‌നങ്ങളെത്തുടർന്ന് കുറച്ച് കാലങ്ങളായി റെസ്റ്റിലായിരുന്നു അദ്ദേഹം.

ഇക്കാരണങ്ങൾ കൊണ്ട് സിനിമയിൽ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് സൂപ്പർ താരം. മഹേഷ് നാരായണൻ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു അദ്ദേഹത്തിന് വയ്യാതെ ആകുന്നത്. പിന്നാലെ ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ നിന്നും ഇടവേളയെടുക്കുകയായിരുന്നു.

ഇപ്പോൾ മമ്മൂട്ടിയുടെ അസുഖവിവരങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മമ്മൂട്ടിയുടെ അനന്തിരവനും നടനുമായ അഷ്കർ സൗദാൻ. ദി കേസ് ഡയറി എന്ന ചിത്രത്തിന്റെ പ്രമോഷന്റ ഭാഗമായി മൈൽസ്റ്റൈാൺ മേക്കോഴ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അഷ്‌കർ സൗദാൻ.

എന്നെക്കണ്ടാൽ മമ്മൂക്കയെ പോലെയുണ്ടെന്ന് എല്ലാവരും പറയുന്നു. അവസാനം പണിയില്ലാതെ ആകുമെന്ന് തോന്നുന്നു. ഞാൻ കുഞ്ഞിനാള് മുതൽ കണ്ടുവളർന്ന ആളാണ് മാമൻ. പിന്നെ എന്റെ അമ്മാവൻ ആണല്ലോ.

ക്യാരക്ടർ ഇല്ലാതാകുമെന്ന പേടിയൊന്നും ഇല്ലെന്നും കഥാപാത്രത്തിന് വേണ്ടി നമ്മൾ മാറുമെന്നും അഷ്‌കർ സൗദാൻ പറയുന്നു. നമ്മൾ മമ്മൂട്ടിയെ ഇമിറ്റേറ്റ് ചെയ്യാൻ നോക്കുന്നില്ലെന്നും അത് നടക്കാത്ത കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർക്കും മമ്മൂട്ടിയെ അനുകരിക്കാനോ അഭിനയിക്കാനോ സാധിക്കില്ലെന്നും മമ്മൂട്ടി ചെയ്തുവെച്ചിരിക്കുന്ന കഥാപാത്രങ്ങൾ തൊടാൻ പോലും ആർക്കും സാധിക്കില്ലെന്നും അഷ്‌കർ കൂട്ടിച്ചേർത്തു. താൻ അദ്ദേഹത്തിന്റെ ഫാൻബോയ് ആണെന്നും അമ്മാവന്റെ അനന്തിരവൻ എന്ന നിലയിൽ ടെൻഷൻ കൂടുതലാണെന്നും അഷ്‌കർ പറയുന്നു.

തനിക്ക് മോശം പേര് വരുത്തരുതെന്നും പണി അറിയാമെങ്കിൽ സിനിമയിൽ അഭിനയിക്കാൻ പോയാൽ മതിയെന്നും മമ്മൂട്ടി തന്നോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മമ്മൂട്ടി സന്തോഷവാനായി ഇരിക്കുന്നുവെന്നും ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. സെപ്റ്റംബർ ഏഴിന് അദ്ദേഹത്തിന്റെ പിറന്നാൾ ആണെന്നും തിരിച്ച് വരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഷ്‌കർ പറയുന്നു. മമ്മൂട്ടിക്ക് അത്ര വലിയ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും ഇപ്പോൾ റെസ്റ്റ് എടുക്കുക മാത്രമാണ് ചെയ്യുന്നതെന്നും അഷ്‌കർ കൂട്ടിച്ചേർത്തു.

Content Highlight: Ashkar Soudan talking about Mammootty’s Health Condition