ആഷിഖ് അബു-റീമ കല്ലിങ്കല്‍ വിവാഹം: ആര്‍ഭാടമൊഴിവാക്കി തുക അര്‍ബുദരോഗികള്‍ക്ക് നല്‍കും
Movie Day
ആഷിഖ് അബു-റീമ കല്ലിങ്കല്‍ വിവാഹം: ആര്‍ഭാടമൊഴിവാക്കി തുക അര്‍ബുദരോഗികള്‍ക്ക് നല്‍കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th October 2013, 10:01 pm

[]കൊച്ചി: വിവാഹത്തിന് ആര്‍ഭാടമൊഴിവാക്കി ആ തുക അര്‍ബുദരോഗികളുടെ ചികില്‍സക്കായി നല്‍കുമെന്ന് ആഷിഖ് അബുവും റീമയും. പരസ്പരം രക്തഹാരമണിയിച്ച് വിവാഹം കഴിക്കുമെന്ന് അറിയിച്ചതിന് തൊട്ട് പിന്നാലെയാണ് പുതിയ വാര്‍ത്ത.

നവംബര്‍ ഒന്നിനാണ് ഇവരുടെ വിവാഹം. വിവാഹ തീയതി നേരത്തേ അറിയിച്ച താരജോഡികള്‍ ഫേസ്ബുക്കിലൂടെയാണ് ക്ഷണപത്രിക പുറത്ത് വിട്ടത്. “വിവാഹത്തിന് എല്ലാവര്‍ക്കും വിരുന്ന് നല്‍കേണ്ട ഒരു നാട്ടുനടപ്പുണ്ട്.

എന്നാല്‍ തല്‍ക്കാലം ആ ചിലവുകള്‍ ഒഴിവാക്കി നിങ്ങളുടെ എല്ലാവരുടേയും പേരില്‍ വിവാഹ ചിലവുകള്‍ക്കായുളള പണം എറണാകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ അര്‍ബുദരോഗത്തോട് മല്ലിടുന്ന സാധാരണക്കാരായ രോഗികളുടെ ചികില്‍സക്ക് വേണ്ടി കൊടുക്കുകയാണ്.”- ഫേസ്ബുക്കിലൂടെ റീമയും ആഷിഖും പറഞ്ഞു. കേരളപ്പിറവി ദിനത്തില്‍ കാക്കനാട് രജിസ്റ്റര്‍ ഓഫീസില്‍ വച്ചാണ് വിവാഹം.