ഞാന്‍ ആ നടിയുടെ ഫാന്‍; ഡാന്‍സും അഭിനയവും അടിപൊളിയാണ്: ആശ ശരത്
Malayalam Cinema
ഞാന്‍ ആ നടിയുടെ ഫാന്‍; ഡാന്‍സും അഭിനയവും അടിപൊളിയാണ്: ആശ ശരത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 23rd July 2025, 1:53 pm

സിനിമാപ്രേമികള്‍ക്ക് പരിചിതയായ നടിയാണ് ആശ ശരത്. സീരിയലിലൂടെയാണ് അവര്‍ തന്റെ കരിയര്‍ ആരംഭിച്ചത്. സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത നടിയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് ദൃശ്യത്തിലെ ഐ.ജി. ഗീത പ്രഭാകര്‍.

ദൃശ്യത്തിന്റെ റീമേക്ക് ചെയ്യപ്പെട്ട സിനിമകളിലും ആശ ശരത് അഭിനയിച്ചിട്ടുണ്ട്. പിന്നീട് മലയാളത്തിലും തമിഴിലും കന്നഡയിലുമായി നിരവധി സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു.

ഇപ്പോള്‍ മലയാളത്തിന്റെ സ്വന്തം നടി ശോഭനയെ കുറിച്ച് സംസാരിക്കുകയാണ് ആശ ശരത്ത്. താന്‍ ശോഭനയുടെ ഒരു വലിയ ആരാധികയാണെന്ന് ആശ ശരത് പറയുന്നു. അഭിനേതാവെന്ന നിലയിലും നര്‍ത്തകി എന്ന നിലയിലും ശോഭന അടിപൊളിയാണെന്നും മണിച്ചിത്രത്താഴില്‍ നമ്മള്‍ അത് കണ്ടതാണെന്നും അവര്‍ പറഞ്ഞു.

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും കൂടെ നിരവധി സിനിമകളില്‍ ശോഭന അഭിനയിച്ചിട്ടുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു. സിനിമാ വികടനോട് സംസാരിക്കുകയായിരുന്നു ആശ ശരത്.

‘ഞാന്‍ ശോഭന മാമിന്റെ വലിയ ആരാധികയാണ്. ഒരു ആക്ടര്‍ എന്ന നിലയില്‍, ഡാന്‍സറെന്ന നിലയിലും ശോഭന മാം അടിപൊളിയാണ്. മണിച്ചിത്രത്താഴൊക്കെ നമ്മള്‍ കണ്ടിട്ടുള്ളതാണല്ലോ. ഒരു നല്ല ഡാന്‍സറും മികച്ച നടിയുമാണ് അവര്‍.

എനിക്ക് തോന്നുന്നു ലാല്‍ സാറിന്റെയും മമ്മൂട്ടി സാറിന്റെ കൂടെയും മാക്‌സിമം സിനിമ ചെയ്തിട്ടുള്ളത് ശോഭന മാമാണ്. ഞാന്‍ അവരുടെ വലിയൊരു ഫാനാണ്. തുടരുമിലെ പെര്‍ഫോമന്‍സും നന്നായിരുന്നു,’ ആശ ശരത് പറയുന്നു.

Content Highlight: Asha Sharath  talks about actress Shobhana