വിവാഹം കഴിച്ചില്ലെങ്കില്‍ ജീവിക്കാന്‍ കഴിയില്ല എന്നൊന്നുമില്ല: ആശ ശരത്
Entertainment news
വിവാഹം കഴിച്ചില്ലെങ്കില്‍ ജീവിക്കാന്‍ കഴിയില്ല എന്നൊന്നുമില്ല: ആശ ശരത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 6th December 2022, 8:14 pm

വിവാഹം കഴിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ട് എന്ന് തീരുമാനിക്കേണ്ട് അവനവന്‍ തന്നെയാണെന്ന് ആശ ശരത്. തന്റെ മകളോടും അത് പറഞ്ഞിട്ടുണ്ടെന്ന് താരം പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ലോകത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ വിശ്വസിക്കുന്നത് അമ്മയെയാണ്. ചില അമ്മയും മക്കളും തമ്മില്‍ ഭയങ്കര ഓപ്പണായിക്കും. ചിലപ്പോള്‍ കുറച്ച് കാര്യങ്ങള്‍ തുറന്ന് പറഞ്ഞാല്‍ അമ്മ വിഷമിക്കുമോ എന്ന് പേടിക്കുന്നവരുണ്ടാകും. അങ്ങനെ പല തരത്തിലുള്ള റിലേഷനുകളുണ്ട്. റിയല്‍ ലൈഫ് വിട്ട് ഖെദ്ദയിലേക്ക് എത്തിയാല്‍ വ്യത്യസ്തമായ ഒരു അമ്മ കഥാപാത്രമാണവിടെ ഞാന്‍ ചെയ്തിരിക്കുന്നത്.

ഖെദ്ദയിലെ അമ്മ മകള്‍ക്ക് വേണ്ടിയാണ് ജീവിക്കുന്നത്. പത്താംക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ഒരു നഴ്സറി ടീച്ചറാണ് സിനിമയിലെ കഥാപാത്രം. സവിത എന്നാണ് കഥാപാത്രത്തിന്റെ പേര്. സവിത വളരെ ചെറുപ്പത്തിലേ പ്രണയിച്ച് വിവാഹം കഴിച്ച സ്ത്രീയാണ്. എന്തൊക്കെ ജോലി ചെയ്തും കുട്ടിയെ നോക്കുന്നയാളാണ്. അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ കഥ.

 

നമ്മള്‍ക്ക് അറിയാവുന്നവരാണ് സവിതയും മകളും, നമ്മുടെ ചുറ്റുമുള്ളവരാണ് ആ കഥാപാത്രങ്ങള്‍. സോഷ്യല്‍ മീഡിയയുടെ അതിപ്രസരമുള്ള
കാലത്ത് ഏതെങ്കിലും ഒരു വീട്ടില്‍ അനിഷ്ടങ്ങള്‍ സംഭവിച്ചു എന്ന് മാത്രമേ നമ്മള്‍ക്ക് അറിയൂ. അതിന്റെ ഉള്ളറകളെക്കുറിച്ച് നമ്മള്‍ ചിന്തിക്കില്ല. ചിത്രം പറയുന്നത് ആ വിഷയമാണ്.

വിവാഹത്തെ കുറിച്ച് ചോദിച്ചാല്‍,വിവാഹം ചെയ്യണമോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കണം. കൂട്ട് വേണം എന്ന് തോന്നുന്ന സമയത്താണ് വിവാഹം ചെയ്യേണ്ടത്. വിവാഹം ചെയ്തില്ലെങ്കില്‍ ജീവിക്കാന്‍ കഴിയില്ല എന്നൊന്നുമില്ല. അതിന് ആദ്യം വിദ്യാഭ്യാസം വേണം, നിനക്കൊരു കൂട്ടുകാരന്‍ വേണമെന്ന് തോന്നുന്ന സമയത്ത് നീ എന്നോട് പറയണമെന്ന് ഞാന്‍ ഉത്തരയോടപറഞ്ഞിരുന്നു.

സ്വയം കണ്ടുപിടിക്കുക അല്ലെങ്കില്‍ നിനക്കൊരു സഹായം വേണമെന്ന് തോന്നുന്നെങ്കില്‍ എന്നോട് പറയുക. ഉത്തരക്ക് ഇരുപത്തിരണ്ടോ ഇരുപത്തിമൂന്നോ വയസുള്ളപ്പോഴാണ് ഞാന്‍ അവളോട് ഇത് പറഞ്ഞത്. അങ്ങനെ ഒരു ദിവസം കാറില്‍ ഡ്രൈവ് ചെയ്യുമ്പോള്‍ ഉത്തര വിവാഹത്തെക്കുറിച്ച് എന്നോട് പറഞ്ഞു. ശരിക്കും പറഞ്ഞാല്‍ പെട്ടന്ന് എന്റെ മനസില്‍ ലഡ്ഡുപൊട്ടുകയായിരുന്നു.

പൊലീസ് വേഷങ്ങളൊക്കെ ചെയ്തിട്ടുണ്ടെങ്കിലും പൊലീസിനെ ഇപ്പോഴും പേടിയാണ്. കഴിഞ്ഞ ജന്മത്തില്‍ കള്ളനോ മറ്റോ ആയിരുന്നോ എന്നറിയില്ല. അമ്മയോട് ഞാന്‍ അടുത്തിടെ ചോദിച്ചിരുന്നു, കുഞ്ഞായിരിക്കുമ്പോള്‍ എന്നെ പറഞ്ഞ് പേടിപ്പിച്ചിട്ടുണ്ടോയെന്ന്. എന്തായാലും ഇപ്പോഴും പോലീസിനെ പേടിയാണ്,’ താരം പറഞ്ഞു.

CONTENT HIGHLIGHT: asha sarath talks about her new movie