ചിന്തിക്കുക, സ്വപ്‌നം കാണുക, ധൈര്യമായി മുന്നോട്ട് പോവുക; ആര്യന്റെ ആദ്യ സിനിമക്ക് ആശംസകളുമായി കിങ് ഖാന്‍
Entertainment news
ചിന്തിക്കുക, സ്വപ്‌നം കാണുക, ധൈര്യമായി മുന്നോട്ട് പോവുക; ആര്യന്റെ ആദ്യ സിനിമക്ക് ആശംസകളുമായി കിങ് ഖാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 6th December 2022, 10:58 pm

തന്റെ ആദ്യ സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കി താരപുത്രന്‍ ആര്യന്‍ ഖാന്‍. തന്റെ ഒഫിഷ്യല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം ഇക്കാര്യം പങ്കുവെച്ചത്. ആര്യന്റെ സിനിമക്കായി ബോളിവുഡ് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് കാലങ്ങളായിരുന്നു. സിനിമയുടെ തിരക്കഥ പൂര്‍ത്തിയായെന്നും, ‘ആക്ഷന്‍’ എന്ന് പറയാന്‍ താന്‍ അക്ഷമനായി താന്‍ കാത്തിരിക്കുകയാണെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

കഥ പൂര്‍ത്തിയായ സിനിമ ആര്യന്‍ തന്നെയാണ് സംവിധാനം ചെയ്യാന്‍ പോകുന്നത് എന്നാണ് പുറത്ത് വന്ന റിപ്പോട്ടുകള്‍. സിനിമയെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെയും പുറത്ത് വന്നിട്ടില്ല. എന്നാല്‍ റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ നിര്‍മിക്കപ്പെടുന്ന ചിത്രം 2023ല്‍ തുടങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്.

താരപുത്രന്റെ സിനിമാ സംരംഭത്തെ ഇരുകയ്യും നീട്ടിയാണ് ബോളിവുഡ് സ്വീകരിച്ചിരിക്കുന്നത്. ആര്യന്‍ പോസ്റ്റ് പങ്കുവെച്ച് രണ്ടുമണിക്കൂറിനുള്ളില്‍ മൂവായിരത്തിലധികം കമന്റുകളാണ് വന്നിരിക്കുന്നത്. കമന്റ് ബോക്‌സില്‍ ഷാരൂക് ഖാനും ആശംസകള്‍ അറിയിച്ചിട്ടുണ്ട്. ‘ചിന്തിക്കുക, സ്വപ്‌നം കാണുക, ധൈര്യത്തോടെ മുന്നോട്ട് പോവുക. നിന്റെ ആദ്യ സംരംഭത്തിന് എല്ലാവിധ ആശംസകളും’ എന്നാണ് കിങ് ഖാന്‍ എഴുതിയത്.

ബോളിവുഡിലെ നിരവധി താരങ്ങളാണ് ആര്യന് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. നടി കരീഷ്മ ശര്‍മ, തിരക്കഥാകൃത്ത് ബില്ലി സിദ്ദിഖി, പൂജ ദദ്‌ലാനി, നടി ലാറിസ ബൊണ്‍സെനി, ഫോട്ടോഗ്രാഫര്‍ അവിനാഷ് ഗൗരീക്കര്‍, ഭാവന പാണ്ഡെ, മഹീപ് കപൂര്‍, ധര്‍മ്മ മൂവീസ് സി.ഇ.ഒ അപൂര്‍വ മേത്ത തുടങ്ങിയവരും താരത്തിന് ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

ഇതുവരെ ബിഗ്‌സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും ഒരുപാട് ആരാധകരുള്ള ആളാണ് ആര്യന്‍ ഖാന്‍. അതിനാല്‍ തന്നെ താരത്തിന്റെ ആദ്യ ചിത്രത്തിന് വലിയ പ്രതീക്ഷയാണ് ആരാധകര്‍ നല്‍കുന്നത്. ആര്യന്റെ പേരില്‍ അടുത്തിടെ പല വിവാദങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും, അതൊന്നും താരത്തിന്റെ പ്രേക്ഷക പ്രീതിയെ ബാധിച്ചിട്ടില്ല.

content highlight: aryan khan announced his first movie